Image

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

Published on 10 April, 2025
വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം നീലഗിരി ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചിരുന്നു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാണ് മരിച്ചത്.

കാർ റോഡരികിൽ പാർക്ക് ചെയ്തു വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് മറ്റുള്ളവരെ രക്ഷിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക