മലയാളം സൊസൈറ്റിയുടെ ഏപ്രിൽ മാസ സൂം മീറ്റിംഗ് ആറാംതീയതി വൈകിട്ട്
നാലുമണിക്ക് നടത്തപ്പെട്ടു. സെക്രട്ടറി ജോർജ് പുത്തൻകുരിശ് സ്വാഗതം
പറഞ്ഞു . ‘ധ്യാനം ധന്യം’ എന്ന ചെറുകഥ, കഥാകൃത്തും കവിയുമായ ജോസഫ് തച്ചാറ അവതരിപ്പിച്ചു. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ധ്യാനത്തിന് മാത്തച്ചൻ
ദേവാലയത്തിൽ എത്തുന്നു . അവിടെ അദ്ദേഹം ധ്യാനത്തിൽ മുഴുകി ഇരിക്കുമ്പോളാണ്'എനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട്' എന്നു പറഞ്ഞ്‌കൊണ്ട് ഒരു ചെറുപ്പക്കാരൻ രംഗപ്രവേശം ചെയ്യുന്നത്. ധ്യാനത്തിലായിരുന്ന മാത്തച്ചൻ ഒരു കണ്ണ് തുറന്നുനോക്കിയപ്പോൾ, മൈക്ക് പിടിച്ചു നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് കണ്ടത്.
അയാൾ സ്വയം പരിചയപ്പെടുത്തുകയാണ് . എന്റെ പേര് ഡൊമനിക്ക്, “ഞാൻ അല്പം
മദ്യപിച്ചിട്ടുണ്ട്.” അല്പമല്ല ശരിക്ക് മദ്യപിച്ചിട്ടുണ്ടെന്ന് അയാളുടെ തുടർന്നുള്ള
വർത്തമാനത്തിൽ നിന്ന് മാത്തച്ചൻ മനസിലാക്കി. അയാൾ ദേവാലയങ്ങളിൽ നടക്കുന്നഅഴിമതികളെയും പുരോഹിതവർഗ്ഗത്തിന്റ സന്മാർഗ്ഗിക ജീവിതത്തെകുറിച്ചുമൊക്കെവിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് കുറെ ചെറുപ്പക്കാർകൂടിഅയാളെ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയത്. മാത്തച്ചൻ ധ്യാനം കഴിഞ്ഞുപുറത്തുവന്നപ്പോൾ കണ്ടത്'ചോര ഒലിപ്പിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെയാണ്.
മാത്തച്ചൻ അയാളെ രക്ഷിച്ചു വീട്ടിൽ കൊണ്ട് ചെന്നാക്കുന്നതോടെ കഥ അവസാനിക്കുന്നു.തുടർന്നു നടന്നു ചർച്ചയിൽ ഏവരും സജ്ജീവമായി പങ്കെടുത്തു.
ഇന്ന്സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുന്ന ദുഷിച്ച പ്രവണതകൾ പുതിയ തലമുറയെ ചിന്തിപ്പിക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു ഡൊമിനിക്കെന്ന കഥാപാത്രത്തിലൂടെ കേട്ടതെന്ന് അഭിപ്രായ പ്രകടനത്തിൽ ഉയർന്നുകേട്ടു. ഒരാൾ കുറ്റംചെയ്തതുകൊണ്ട് ആ സമൂഹം മുഴുവൻ കുറ്റവാളികൾ ആകുന്നതെങ്ങനെ എന്ന
ചോദ്യവും ഉയർന്നു. കഥയുടെ ശൈലി, സാങ്കേതികതയുമൊക്കെ ചർച്ചാവിഷയമായി.
പ്രൊഫ. വി. വി . ഫിലിപ്പ്, എ. സി. ജോർജ്, പൊന്നുപിള്ള, ജെയിംസ്
ചിറതടത്തിൽ , ജോസഫ് തച്ചാറ, ജോർജ് പുത്തൻകുരിശ് . ഡോക്ടർ. ജോസഫ് പോന്നോലിതുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് പൊന്നുപിള്ള നന്ദി പ്രകാശിപ്പിച്ചു. മലയാളംസൊസൈറ്റിയുടെ സൂം മീറ്റിംഗ് കൈകാര്യം ചെയ്യുന്ന എ . സി. ജോര്ജിനോടുള്ള പ്രത്യേക
നന്ദിയും രേഖപ്പെടുത്തി.