Image

റോജി സി. മാത്യൂസിന്റെ (69) പൊതുദർശനം നാളെ; സംസ്കാരം ശനി

സണ്ണി കല്ലൂപ്പാറ Published on 10 April, 2025
റോജി സി. മാത്യൂസിന്റെ  (69)   പൊതുദർശനം നാളെ; സംസ്കാരം ശനി

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് സുമ ട്രാവല്‍സ് ഉടമയും ഫ്രാക്‌സ് എയര്‍ കെമിസ്റ്റും ആയിരുന്ന  റോജി സി. മാത്യൂസിന്റെ  (69)   പൊതുദർശനം നാളെ (വെള്ളിയാഴ്ച  ഏപ്രിൽ 11) വൈകിട്ട് 4:00 - 8:30 വരെ: ന്യൂയോര്‍ക്ക് സെന്റ് തോമസ് ചര്‍ച്ച്, 34 മോറിസ് സെന്റ്, യോങ്കേഴ്‌സ്, NY 10705

സംസ്കാര ശുശ്രുഷ: ഏപ്രിൽ 12 ശനിയാഴ്ച  രാവിലെ 8:30 - 10:00 am: സെന്റ് തോമസ് ചര്‍ച്ച്
തുടർന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ  സംസ്കാരം

കോഴഞ്ചേരി കുറുംന്തോട്ടില്‍ പരേതനായ കെ.എം. ചെറിയാനാണ് (രാജന്‍ സ്റ്റുഡിയോ ഉടമ) പിതാവ്. മാതാവ് ലില്ലിക്കുട്ടി ചെറിയാന്‍.

പിതാവിന്റെ പാത പിന്തുടര്‍ന്ന് റോജിയും റോക്ക്‌ലാന്‍ഡില്‍ ഒരു ഫോട്ടോ സ്റ്റുഡിയോയും നടത്തിവന്നിരുന്നു.

ഡീനാ മാത്യൂസ് ആണ് ഭാര്യ. ജീനാ, മിലി, ഷെറിൽ എന്നിവര്‍ മക്കളും, വരുണ്‍, ജെഫ്, സേഥ് എന്നിവര്‍ മരുമക്കളുമാണ്.

എലിസബത്ത് റെജീന സഖറിയായും, എലിസബത്ത് മെരീജ സഖറിയായും സഹോദരിമാരും, എബി ചെറിയാന്‍ സഹോദരനുമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക