രാജ്യം വിടാൻ ഉത്തരവ് ലഭിച്ചവർ അതിനു വൈകിയാൽ ദിവസേന $998 എന്ന നിരക്കിൽ പിഴയടിക്കാനും വേണ്ടിവന്നാൽ അവരുടെ വസ്തുവകകൾ പിടിച്ചെടുക്കാനും ട്രംപ് ഭരണകൂടം തയാറെടുക്കുന്നു എന്നു റിപ്പോർട്ട്.
ഈ നീക്കം 1996ലെ ഒരു നിയമത്തെ ആധാരമാക്കിയുള്ളതാണ്. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഭരണകാലത്തു അതു പ്രയോഗിച്ചിരുന്നു. ഇപ്പോൾ അഞ്ചു വർഷം വരെ മുൻകൂർ പ്രാബല്യവും ആലോചിക്കുന്നുണ്ട്.
സിബിപി ഹോം എന്നു പേര് മാറ്റിയ ആപ് ഉപയോഗിച്ച് ഉടൻ സ്വയം സ്ഥലം വിടുകയാണ് ചെയ്യേണ്ടതെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലഫ്‌ലിൻ ചൂണ്ടിക്കാട്ടി. പിഴ നടപ്പാക്കാനും വസ്തുവകകൾ പിടിച്ചെടുക്കാനും വൈറ്റ് ഹൗസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ (സിബിപി) മേൽ സമമർദം ചെലുത്തി.
പിഴയ്ക്കു മാർച്ച് 31 മുതൽ പ്രാബല്യമായി എന്നു ഹോംലാൻഡ് സെക്യൂരിറ്റി താക്കീതു നൽകുന്നു. ഇമിഗ്രെഷൻ ജഡ്‌ജുമാർ നാടുവിടാനുള്ള ഉത്തരവ് നൽകിയ 1.4 മില്യൺ കുടിയേറ്റക്കാരെ ഇതു ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെങ്കിലും ഈ നീക്കം വലിയ ഭയം ഉളവാക്കുന്നുവെന്നു നിരീക്ഷകർ പറയുന്നു.
$998 per day fine for those under deportation order