ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്ക-കാനഡ അതിഭദ്രാസനത്തില്‍ ആഭിമുഖ്യത്തില്‍ മെയ് 31-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്ന വിപുലമായ ഇന്‍ഡ്യന് ഫുഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഭക്തസംഘടനകളുടെയും എല്ലാ ഇടവകകളുടെയും സഹകരണത്തിലും നേതൃത്വത്തിലുമായി നടത്തുന്ന ഫുഡ് ഫെസ്റ്റിവല്‍ 2024-ല്‍ വിജയകരമായി നടത്തിയിരുന്നു. ഇന്‍ഡ്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ രുചികരമായ ഇന്‍ഡ്യന്‍-അമേരിക്കന്‍ ഭക്ഷണ വിഭവങ്ങള്‍, വൈവിധ്യമാര്‍ന്ന ഇന്‍ഡ്യന്‍ വസ്ത്രശേഖരങ്ങള്‍, ആകര്‍ഷകങ്ങളായ ആഭരണ ശൃംഖല, മേഹന്ദി ഡിസൈനുകളും വര്‍ക്കുകളും, പൂച്ചെടികള്‍, കേരള പച്ചക്കറി തൈകള്‍ എന്നിവയുടെ എല്ലാം പ്രദര്‍ശനങ്ങളും വിപണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദത്തിനും ഉല്ലാസത്തിനുമായി വിവിധ കലാ പരിപാടികള്‍ എന്നിവയും അരങ്ങേറും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഏകദിന ഭക്ഷണ ഉല്‍സവമേള വൈകുന്നരം 5 മണിക്ക് അവസാനിക്കും. ലൈവായി പാചകം ചെയ്യുന്ന പ്രഭാതഭക്ഷണങ്ങള്‍, ഉച്ചഭക്ഷണ വിഭവങ്ങള്‍ എന്നിവ ഇന്‍ഡ്യന്‍-അമേരിക്കന്‍ രുചികളില്‍ ലഭ്യമാകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ അതിഭഭ്രാസന ഭാരവാഹികള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട കോര്‍ഡിനേറ്റര്‍മാര്‍, കോര്‍ കമ്മറ്റിയംഗങ്ങള്‍, വിവിധ കമ്മിറ്റിയുടെ ചുമതലക്കാര്‍ തുടങ്ങിയ വിപുലമായ ടീമാണ് ഇന്‍ഡ്യന്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്.
മലങ്കര അമേരിക്കന്‍ എക്‌സ്ട്രാ വേഗന്‍സാ-MAE 2025 ന്റെ മുഖ്യ കോര്‍ഡിനേറ്റര്‍മാരായി ശ്രീ.മാത്യൂസ് മഞ്ച, ശ്രീമതി റീബാ ജേക്കബ്, ശ്രീ. ജിന്‍സ് മാത്യു എന്നിവര്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
റവ.ഫാ.ഡോ.ജെറി ജേക്കബ്(ഭദ്രാസന സെക്രട്ടറി), അഡ്വ.ശ്രീ.ജോജി കാവനാല്‍(ഭദ്രാസന ട്രഷറര്‍), കോര്‍ കമ്മിറ്റിയംഗങ്ങളായി റവ.ഫാ.പോള്‍ തോട്ടക്കാട്ട്, ശ്രീമതി ലിസി തോമസ്, ശ്രീമതി. മഞ്ചു തോമസ്, ശ്രീ.രാജു ഏബ്രഹാം, ശ്രീ.സാജു പൗലൂസ്, ശ്രീമതി സാലി ജെബിന്‍, ശ്രീമതി ഷാന ജോഷ്വ, റവഡീക്കന്‍.സുബിന്‍ ഷാജി, ശ്രീ. ബിജു ചെറിയാന്‍, ശ്രീ. സാബു സ്‌ക്കറിയ, ശ്രീ. സ്ലീബാക്കുഞ്ഞ് മത്തായി തുടങ്ങിയവരോടൊപ്പം വിവിധ ഇടവകകളില്‍ നിന്നുള്ള കമ്മിറ്റി ഭാരവാഹികള്‍, മര്‍ത്തമറിയം വനിതാസമാജം, സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഭാരവാഹികള്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, മോര്‍ട്ട്‌ഗേജ് സംരംഭകര്‍, ലോ ഓഫീസുകള്‍, ഇന്‍ഡ്യന്‍ ഭക്ഷണ റെസ്റ്റോറന്റുകള്‍, ട്രാവല്‍ ആന്റ് ടൂറിസം ഗ്രൂപ്പുകള്‍, മെഡിക്കല്‍ പ്രൊഫഷ്ണല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഫാര്‍മസി ഗ്രൂപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണങ്ങളും സഹായങ്ങളും ഉല്‍സവമേളയുടെ സാമ്പത്തിക സ്‌ത്രോതസ്സായി ലഭ്യമായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഈ പരിപാടികളില്‍ പങ്കാളികളാകുവാനും പങ്കെടുക്കുവാനും ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
1960 കളും ആരംഭത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചു മലയാളി സമൂഹത്തില്‍ ഉള്‍പ്പെടെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തങ്ങളുടെ പൂര്‍വ്വിക വിശ്വാസങ്ങളുടെ പാരമ്പര്യവും കാത്തുപരിപാലിക്കുവാന്‍ ആരംഭിച്ച വിവിധ സ്ഥലങ്ങളിലെ കൂട്ടായ്മകള്‍ പില്‍ക്കാലത്ത് കോണ്‍ഗ്രിഗേഷനും ഇടവകകളുമായി രൂപം പ്രാപിച്ചു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന ചുമതല നിര്‍വ്വഹിച്ചിരുന്ന പുണ്യശ്ലോകനായ യേശു മോര്‍ അത്താനാസിയേസ് ആര്‍ച്ച് ബിഷപ്പിന്റെ ആത്മീക നേതൃത്വത്തില്‍ ദിനം പ്രതി വളര്‍ന്നു കൊണ്ടിരുന്ന മലയാളി സമൂഹത്തിനായി 'മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക കാനഡ' എന്ന അതിഭദ്രാസനം രൂപീകരിച്ചുകൊണ്ട് കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖ പ്രഥമന്‍ ബാവ കല്‍പ്പന പുറപ്പെടുവിച്ചു.
1993 മുതല്‍ 2004 വരെ വിവിധ മലയാളി മെത്രാപ്പോലീത്തമാര്‍ ഈ ഭദ്രാസന മെത്രാപ്പോലീത്താമാരായി ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. 2004 ജനുവരി മാസത്തില്‍ ഇപ്പോഴത്തെ ഭദ്രാസനാധിപരും പാത്രിയര്‍ക്കാ പ്രതിനിധിയുമായി ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ചുമതലയേറ്റ് ശുശ്രൂഷ നിര്‍വ്വഹിച്ചു വരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ദൈവീകപരിപാലനത്തിലും ശുശ്രൂഷയിലും വളരുവാന്‍ ഈ ഭദ്രാസനത്തിന് കഴിഞ്ഞത് മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ ദീര്‍ഘവീക്ഷണത്തിന്റേയും, അക്ഷീണ പരിശ്രമത്തിന്റേയും എല്ലാറ്റിലുമുപരി ദൈവാശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുടേയും ഫലമായിട്ടാണ്. അമേരിക്കിയിലും കാനഡയിലുമായി ഇടവക ദൈവാലയങ്ങളും കോണ്‍ഗ്രിഗേഷനുമായി 81 പള്ളികളില്‍ വിശ്വാസികള്‍ ആരാധിച്ചുവരുന്നു.
കോറെപ്പിസ്‌ക്കോപ്പമാരും വൈദീകരുമായി 81 പട്ടക്കാര്‍ ഈ ഭദ്രാസനത്തില്‍ ആത്മീക ശുശ്രൂഷ നിര്‍വ്വഹിക്കുന്നു. പുതുതലമുറയില്‍ നിന്നുള്ള 40 ശെമ്മാശന്‍മാരും വൈദീക ശുശ്രൂഷയിലേക്കുള്ള പാതയില്‍ ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മെയ് 31-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 5 മണിവരെ ഭദ്രാസന ആസ്ഥാന കേന്ദ്രത്തിലെ വിശാലമായ കോമ്പൗണ്ടില്‍ വെച്ച് നടത്തപ്പെടുന്ന ഇന്‍ഡ്യന്‍ ഫുഡ്‌ഫെസ്റ്റ് 2025 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
വിലാസം
മലങ്കര ആര്‍ച്ച് ഡയോസിസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് കോപ്ലക്‌സ്,
236 ഓള്‍ഡ് ടാപ്പന്‍ റോഡ്,
ഓള്‍ഡ് ടാപ്പന്‍,
ന്യൂജേഴ്‌സി-07675
കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യൂസ് മഞ്ച(കോര്‍ഡിനേറ്റര്‍)-(201) 317-3442
റീബ ജേക്കബ്(കോര്‍ഡിനേറ്റര്‍)-(484)744-4770
ജിന്‍സ് മാത്യു(കോര്‍ഡിനേറ്റര്‍)-(845) 729-5649
റവ.ഫാ.ഡോ.ജെറി ജേക്കബ്(ഭദ്രാസന സെക്രട്ടറി)-(845) 519-9669
അഡ്വക്കേറ്റ്.ജോജി കാവനാല്‍(ഭദ്രാസന ട്രഷറര്‍): (914) 409-5385
വാര്‍ത്ത : ബിജു ചെറിയാന്‍(ടീം പി.ആര്‍.ഓ. MAE 2025