ടെക്സസിലെ യൂണിവേഴ്സിറ്റികളിൽ 118 വിദേശ വിദ്യാർഥികൾക്കെങ്കിലും വിസ റദ്ദായെന്നു റിപ്പോർട്ട്. സ്റ്റുഡന്റസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ വന്ന ചിലർക്ക് ഇമിഗ്രെഷൻ സ്റ്റാറ്റസ് റദ്ദാക്കിയതായി അറിയിപ്പ് കിട്ടി.
'ടെക്സസ് ട്രിബ്യുൺ' റിപ്പോർട്ട് അനുസരിച്ചു യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ 27 വിദ്യാർഥികളെയും ആർലിംഗ്ടണിലുളള യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ 27 പേരെയും സെവിസ് പ്രോഗ്രാമിൽ നിന്നു നീക്കി. ഇവർക്ക് രാജ്യം വിടുകയോ വീണ്ടും പ്രോഗ്രാമിൽ കയറാൻ അപേക്ഷിക്കയോ ചെയ്യാം.
എന്നാൽ അത് കൂടുതൽ സങ്കീർണമാണ്. ഭാര്യയോ ഭർത്താവോ കുട്ടികളോ കൂടെ ഉണ്ടെങ്കിൽ അവരുടെ കാര്യവും ബുദ്ധിമുട്ടാണ്.
യു ടി-എൽ പാസൊയിൽ 10 വിദ്യാർഥികളുടെ വിസ റദ്ദാക്കപ്പെട്ടു. യു ടി-ഡാളസ്, ടെക്സസ് എ&എം, യു ടി-റയോ ഗ്രാൻഡെ, ടെക്സസ് വിമൻസ് യൂണിവേഴ്സിറ്റി, ടെക്സസ് ടെക്ക് എന്നിവിടങ്ങളിലും നടപടി ഉണ്ടായിട്ടുണ്ട്.
യഹൂദ വിദ്വേഷമാണ് വിദ്യാർഥികൾക്ക് എതിരായി അധികൃതർ ഉപയോഗിക്കുന്ന പ്രധാന ആയുധം.
118 foreign students lose legal status in Texas