Image

ട്രംപ് പറയുന്ന ജൂലൈ 9നകം യുഎസുമായി കരാർ പൂർത്തിയാക്കാൻ കഴിയുമെന്ന് ഇന്ത്യക്കു പ്രതീക്ഷ (പിപിഎം)

Published on 11 April, 2025
ട്രംപ് പറയുന്ന ജൂലൈ 9നകം യുഎസുമായി കരാർ പൂർത്തിയാക്കാൻ കഴിയുമെന്ന് ഇന്ത്യക്കു പ്രതീക്ഷ (പിപിഎം)

ആഗോള ഇറക്കുമതി താരിഫിൽ നിന്ന് ഒഴിവു കിട്ടാൻ ചർച്ചയ്ക്കു എത്താത്തത് രാജ്യങ്ങൾക്കു 90 ദിവസത്തെ അവധി കഴിഞ്ഞു ജൂലൈ 9 മുതൽ താരിഫ് നടപ്പിൽ വരുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യാഴാഴ്ച്ച ആവർത്തിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ (ബി ടി എ) അതിനകം നടപ്പിലാകും എന്നു ഡൽഹിയിൽ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.  

ഒന്നാം ഘട്ടം അപ്പോഴേക്ക് തയ്യാറാവും എന്നാണ് പ്രതീക്ഷ. കരാറിനുള്ള വ്യവസ്ഥകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ ചർച്ചകൾ വീഡിയോ കോൺഫറൻസ് വഴി നടക്കും. ഉദ്യോഗസ്ഥർ ഡൽഹിയിലോ വാഷിംഗ്‌ടണിലോ എത്തി ചർച്ച തുടരാനും സാധ്യതയുണ്ട്.

ചർച്ചകൾ വളരെ നല്ല നിലയിൽ നടക്കുന്നുണ്ടെന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വെള്ളിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ താല്പര്യങ്ങൾ മനസിൽ വച്ചാണ് നമ്മൾ ചർച്ച നടത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം 2030 ആവുമ്പോഴേക്കു ഇരട്ടിപ്പിച്ചു $500 ബില്യൺ ആക്കാനുള്ള ലക്ഷ്യത്തിനു മിഷൻ 500 എന്നാണ് പേരിട്ടിട്ടുള്ളത്.  

ഉയർന്ന താരിഫ് മറികടക്കാൻ ചില രാജ്യങ്ങൾ ഇന്ത്യ വഴി യുഎസിലേക്കു കയറ്റുമതി നടത്തുന്നത് തടയാൻ ജാഗ്രത പാലിക്കണമെന്നു ഇന്ത്യ ഗവൺമെന്റ് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.

India-US trade deal likely before July 9 

Join WhatsApp News
പ്രതിപക്ഷ രാജകുമാരൻ 2025-04-11 19:49:03
അഞ്ചാറ് ഉമ്മ കയ്യിലും കാലിലും ആ വലിയ ആന ചന്തിയിലും കൊടുക്ക് മോദി. തീരുവ ഇല്ലാതെ ഇറങ്ങി പോരാം. പോരുന്ന നേരത്ത് ആ കാലിൽ രണ്ടു നാക്കും കൊടുക്ക് കണ്ണാ. എമ്പുരാൻ സിനിമ കാൺക്കരുത്. അമേരിക്കൻ വിസ അവര് പിൻവലിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക