Image

ഇന്ത്യൻ പാസ്‌പോര്‍ട്ടില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ സംയുക്ത പ്രസ്താവന മതി

Published on 11 April, 2025
ഇന്ത്യൻ പാസ്‌പോര്‍ട്ടില്‍  വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ സംയുക്ത പ്രസ്താവന മതി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ലളിതമാക്കുന്നു. ഇനി മുതല്‍ പാസ്‌പോര്‍ട്ടില്‍ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി.

പുനര്‍ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി. അതേസമയം പാസ്പോര്‍ട്ടില്‍നിന്ന് ദമ്പതികളില്‍ ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.

ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവനയുടെ മാതൃകയായ അനുബന്ധം (ജെ)

അനുബന്ധം (ജെ) പ്രകാരം അപേക്ഷിക്കുമ്പോള്‍ ദമ്പതികള്‍ പേരുകള്‍, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ ഡിക്‌ളറേഷന്‍ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കുകയും വേണം.

 

Join WhatsApp News
Jacob 2025-04-11 20:36:26
Husband and wife must get individual passports, just like in America. What is the need for name of father or husband in passport for a woman? Back in the 1970s, when I applied for a passport, I had to attach a no-objection certificate from the employer. Lot of these things came from British Raj where they controlled travels of Indians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക