തൃശ്ശൂർ : മുംബൈ മലയാളിയും പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ
മെയ് നാലിന് രാവിലെ ഒൻപതിന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്യാനെത്തുന്നു. കേരളത്തിലെ കൊടുങ്ങലൂരിൽ ജനിച്ച് മുംബയിൽ വളർന്ന ശ്വേതാ വാരിയർ അമ്മ അംബിക വാരസ്യാരിൽ നിന്നാണ് ചെറുപ്പം മുതൽ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയത് .
15 വയസ്സിനുള്ളിൽ ഒഡീഷയിലെ കട്ടക്കിൽ നിന്നും നൃത്യശ്രേഷഠ , ആന്ധ്രപ്രദേശിലെ ചിലകലൂരി പെട്ടിൽ നിന്നും നാട്യ മയൂരി പുരസ്കാരങ്ങൾ അടക്കം 15 വയസ്സിനുള്ളിൽ 20 ലധികം ദേശീയ പുരസ്‌കാരങ്ങൾ നേടി . മലയാളത്തിൽ അമൃത സൂപ്പർ ഡാൻസർ ജൂനിയർ ജൂനിയർ , മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് , സീ കേരളയിലെ ഡാൻസ് ഷോ എന്നിവയിലും തെലുങ്കിൽ ഇ ചാനലിൽ ധീ ഡാൻസ് ഷോയിലും ശ്വേതാ വാരിയർ പങ്കെടുത്തു .
ഹിന്ദി ചാനലായ സോണിയിലെ ഇന്ത്യാസ് ബേസ്റ്റ് ഡാൻസർ സീസൺ ഒന്നിലാണ് ശ്വേത പ്രശസ്തയായത് .ക്‌ളാസിക്കൽ നൃത്തമായ ഭാരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്ഹോപ്പും ഇഴചേർത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത രീതി ഇന്ത്യയുടെ ഇന്റർനാഷണൽ നൃത്തരൂപമായാണ് ഇന്ന് അറിയപ്പെടുന്നു .
ഗോവയിലെ സെറാൻഡിപെട്ടി ഫെസ്റ്റിവലിലും മുംബയിലെ കാലാഘോഡ ഫെസ്റ്റിവലിലും സംഘടകരുടെ പ്രത്യേക ക്ഷണം അനുസരിച്ചു ശ്വേതാ വാരിയർ നൃത്തം അവതരിപ്പിച്ചു. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സിനിമയായ 'പോച്ചമ്മ ' യിൽ നായികയായും അഭിനയിച്ചു (2022 ) . കൊക്ക കോള , സൺ സിൽക്ക് തുടങ്ങിയ പ്രമുഖ ഉൽപ്പങ്ങളുടെ സോഷ്യൽ മീഡിയ പരസ്യങ്ങളിലും ടി സിരീസ് , ആർട്ടിസ്റ്റ് ഫസ്റ്റ് തുടങ്ങിയ മികച്ച ബാനറുകളുടെ മ്യുസിക് ആൽബങ്ങളിലും നായികയായി തുടരുന്നു .
അമിതാഭ് ബച്ചൻ , ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ , മിഥുൻ ചക്രവർത്തി ടൈഗർ ഷ്‌റോഫ് ,മാധുരി ദീക്ഷിത് , ആലിയ ഭട്ട്, തമന്ന ഭാട്ടിയ ,, മീനാക്ഷി ശേഷാദ്രി എന്നിവർക്കൊപ്പം ശ്വേതാ വാരിയർ നൃത്തം ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഹിന്ദി ചാനലുകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിക്കുന്ന ശ്വേത ഇന്ത്യയിലും വിദേശത്തും പരിശീലന ക്‌ളാസ്സുകളും നടത്തുന്നു. വിക്രം വേദ എന്ന സിനിമയിൽ ഗണേഷ് ഹെഗ്ഡെക്കൊപ്പം നൃത്ത സംവിധാന സഹായിയായി പ്രവർത്തിച്ചു. ഗുരുവായൂരിൽ ആദ്യമായാണ് ശ്വേത നൃത്തമവതരിപ്പിക്കുന്നത് . പിതാവ് സി.ജി വാരിയർ (ചന്ദ്രശേഖരൻ) ട്രാവൽ ഏജൻസി ജോലികൾ ചെയ്യുന്നു .അമ്മ അംബിക വാരസ്യാർ മുംബയിൽ ഭരതനാട്യം ക്‌ളാസ്സുകൾ നടത്തുന്നു . സഹോദരൻ ശരത് വാരിയർ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും എഡിറ്റിംഗ് കോഴ്സ് കഴിഞ്ഞു സിനിമ ഡോക്യൂമെന്ററി എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിനു പുറമെ നിരവധി ആരാധകരുള്ള ശ്വേതാ വാരിയർ ഇന്ത്യൻ നൃത്തവേദിക്കു തന്നെ അഭിമാനമാണ്.