തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നാണ് കണ്ടെടുത്തത്.
ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. അതിരപ്പള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവരുടെ കുടുംബം.
സംഭവത്തില്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അറിയിച്ചു.
വിഷു തലേന്ന് അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അടിച്ചില്‍തൊട്ടി ഊരിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവന്‍ നഷ്ടമായത്