Image

അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ; മരണങ്ങൾ കാട്ടാന ആക്രമണം മൂലമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്

Published on 15 April, 2025
അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ; മരണങ്ങൾ കാട്ടാന ആക്രമണം മൂലമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്

കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം. അതിരപ്പിള്ളി മേഖലയിൽ ആർആർടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.

കളക്ടർ സ്ഥലത്തെത്താതെ കാട്ടാന ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹം വിട്ടു നൽകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സർക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ആദിവാസികൾ കാട്ടിലേക്ക് പോകുന്നത് ഉപജീവനത്തിന് വേണ്ടിയാണെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകാൻ നടപടി വേണമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

അതേസമയം, സതീഷിന്റെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയാനോയെന്ന് വനവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയിൽ ഉണ്ടായ അസാധാരണ മരണങ്ങൾ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി എകെ ശശീന്ദ്രൻ നിർദേശം നൽകി. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക