കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോള്‍, അഞ്ച് വയസ്സുകാരി നേഹ, ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ജിസ്‌മോള്‍.
കോട്ടയം പേരൂർ കണ്ണമ്പുര കടവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. മൂവരും സ്കൂട്ടിയിൽ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിചെങ്കിലും മരിച്ചു
കുടുംബപ്രശ്‌നം ഉള്ളതായി സൂചനയുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.