ഗ്രീൻ കാർഡ് ഉള്ള പലസ്തീൻ ആക്ടിവിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ മൊഹ്‌സെൻ മഹ്ദവിയെ യുഎസ് സിറ്റിസൺഷിപ്പ് ടെസ്റ്റിന് ചെന്നപ്പോൾ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു
മണിക്കൂറുകൾക്ക് ശേഷം, വെർമോണ്ട് ഫെഡറൽ കോടതി ജഡ്ജി വില്യം സെഷൻസ് ട്രംപ് ഭരണകൂടത്തോട് മഹ്ദവിയെ നാടുകടത്തുകയോ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് മഹ്ദവിയുടെ അഭിഭാഷകർ അറസ്റ്റിന് തൊട്ടുപിന്നാലെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു.
വിദ്യാർത്ഥി സമരത്തിന്റെ പേരിൽ ഐസിഇ ലക്ഷ്യമിടുന്ന മഹ്മൂദ് ഖലീലുമായി ചേർന്ന് കൊളംബിയ കാമ്പസിൽ "DAR" എന്നറിയപ്പെടുന്ന പലസ്തീൻ വിദ്യാർത്ഥി ക്ലബ്ബ് മഹ്ദവി സ്ഥാപിച്ചിരുന്നു.
'വംശഹത്യ നടത്തുന്ന ഒരു രാജ്യത്തിന്റെ പൗരനാകാൻ ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു,' മഹ്ദവി അറസ്റ്റിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തിൽ യുഎസ് പൗരനാകുന്നതിനെപ്പറ്റി ദി ഇന്റർസെപ്റ്റിനോട് പറഞ്ഞു.
'ഈ രാജ്യത്ത് ജീവിക്കുന്ന ആളുകളിൽ എനിക്ക് വിശ്വാസമുണ്ട്. സർക്കാർ ജനങ്ങളല്ല.'
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി രാജ്യത്ത് താമസിക്കുന്ന മഹ്ദവി, ഞായറാഴ്ച രാത്രി റിപ്പോർട്ടർ അകേല ലാസിയുമായി ഒരു നീണ്ട അഭിമുഖം നടത്തി. അടുത്ത ദിവസം തന്റെ പൗരത്വ അഭിമുഖം ഒരു കെണിയാകുമെന്ന് ഭയപ്പെടുന്നുവെന്ന് പറയുകയും ചെയ്‌തു.
മഹ്ദവിക്കെതിരെ പ്രത്യേക കുറ്റകൃത്യങ്ങളൊന്നും ചുമത്തിയിട്ടില്ല. പകരം, യുഎസ് വിദേശനയ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുന്ന വ്യക്തികളെ നാടുകടത്താൻ ഫെഡറൽ സർക്കാർ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ അപൂർവ്വമായി ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയെ ആശ്രയിക്കുകയായിരുന്നു. ഖലീലിനെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ചു. ഖലീലിനെ രാജ്യത്ത് നിന്ന് നീക്കം ചെയ്യാമെന്ന് ഒരു ഇമിഗ്രേഷൻ ജഡ്ജി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പലസ്തീൻ ആക്ടിവിസ്റ് അറസ്റ്റിൽ
ഗ്രീൻ കാർഡ് ഉള്ള പലസ്തീൻ ആക്ടിവിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ മൊഹ്‌സെൻ മഹ്ദവിയെ യുഎസ് സിറ്റിസൺഷിപ്പ് ടെസ്റ്റിന് ചെന്നപ്പോൾ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു
മണിക്കൂറുകൾക്ക് ശേഷം, വെർമോണ്ട് ഫെഡറൽ കോടതി ജഡ്ജി വില്യം സെഷൻസ് ട്രംപ് ഭരണകൂടത്തോട് മഹ്ദവിയെ നാടുകടത്തുകയോ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് മഹ്ദവിയുടെ അഭിഭാഷകർ അറസ്റ്റിന് തൊട്ടുപിന്നാലെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു.
വിദ്യാർത്ഥി സമരത്തിന്റെ പേരിൽ ഐസിഇ ലക്ഷ്യമിടുന്ന മഹ്മൂദ് ഖലീലുമായി ചേർന്ന് കൊളംബിയ കാമ്പസിൽ "DAR" എന്നറിയപ്പെടുന്ന പലസ്തീൻ വിദ്യാർത്ഥി ക്ലബ്ബ് മഹ്ദവി സ്ഥാപിച്ചിരുന്നു.
'വംശഹത്യ നടത്തുന്ന ഒരു രാജ്യത്തിന്റെ പൗരനാകാൻ ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു,' മഹ്ദവി അറസ്റ്റിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തിൽ യുഎസ് പൗരനാകുന്നതിനെപ്പറ്റി ദി ഇന്റർസെപ്റ്റിനോട് പറഞ്ഞു.
'ഈ രാജ്യത്ത് ജീവിക്കുന്ന ആളുകളിൽ എനിക്ക് വിശ്വാസമുണ്ട്. സർക്കാർ ജനങ്ങളല്ല.'
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി രാജ്യത്ത് താമസിക്കുന്ന മഹ്ദവി, ഞായറാഴ്ച രാത്രി റിപ്പോർട്ടർ അകേല ലാസിയുമായി ഒരു നീണ്ട അഭിമുഖം നടത്തി. അടുത്ത ദിവസം തന്റെ പൗരത്വ അഭിമുഖം ഒരു കെണിയാകുമെന്ന് ഭയപ്പെടുന്നുവെന്ന് പറയുകയും ചെയ്‌തു.
മഹ്ദവിക്കെതിരെ പ്രത്യേക കുറ്റകൃത്യങ്ങളൊന്നും ചുമത്തിയിട്ടില്ല. പകരം, യുഎസ് വിദേശനയ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുന്ന വ്യക്തികളെ നാടുകടത്താൻ ഫെഡറൽ സർക്കാർ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ അപൂർവ്വമായി ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയെ ആശ്രയിക്കുകയായിരുന്നു. ഖലീലിനെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ചു. ഖലീലിനെ രാജ്യത്ത് നിന്ന് നീക്കം ചെയ്യാമെന്ന് ഒരു ഇമിഗ്രേഷൻ ജഡ്ജി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.