ഹോട്ടലിൽ വച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ഇന്നലെ രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവമുണ്ടായത്. നടനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഡാൻസാഫ് സംഘം സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ നടൻ മൂന്നാം നിലയിലെ മുറിയിൽ നിന്നും ഇറങ്ങിയോടി.
മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനൽവഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നടി വിൻസി അലോഷ്യസ് നടനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഡാൻസഫ് പരിശോധനയ്ക്കിടെ മുറിയിൽ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്.
English summary:
Secret tip-off about drug use: Shine Tom Chacko fled from the hotel during a Dance of (Dansaf) team inspection.