സൗത്ത് സെൻട്രൽ കോളജ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ റിതു രാജുവിനെ മിനസോട്ട സ്റ്റേറ്റ് കോളജസ് ആൻഡ് യുണിവേഴ്സിറ്റീസ് ബോർഡ് ഓഫ് ട്രസ്റ്റീസ് നിയമിച്ചു. ഇപ്പോൾ വിസ്കോൺസിനിൽ ഗെയ്റ്റ്വെ ടെക്നിക്കൽ കോളജ് സി ഇ ഓ ആണ്.
ജൂലൈ 1നു നിയമനം പ്രാബല്യത്തിൽ വരും.
മിനസോട്ട സ്റേറ് ചാൻസലർ സ്കോട്ട് ഓൾസൺ പറഞ്ഞു: "സൗത്ത് സെൻട്രൽ കോളജിനെയും അതിന്റെ ദൗത്യത്തെയും കുറിച്ച് രാജു അസാമാന്യ ധാരണ പ്രകടമാക്കി. വിദ്യാർഥികളെ സേവിക്കാനും പ്രാദേശിക ബിസിനസ് സമൂഹവുമായി ഒത്തു പ്രവർത്തിക്കാനുമുള്ള അവരുടെ താത്പര്യം വ്യക്തമായി. മിനസോട്ട സ്റ്റേറ്റ് കുടുംബത്തിലേക്ക് അവരെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്."
ടെക്സസിൽ ടാറന്റ് കൗണ്ടി കോളജ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള രാജുവിന് 20 വർഷത്തിലേറെ അനുഭവ സമ്പത്തുണ്ട്. ബാംഗ്ലൂർ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹ്യുസ്റ്റൺ ഡൗൺടൗൺ എന്നിവിടങ്ങളിൽ നിന്നു ബിരുദവും ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി.
Ritu Raju named president of South Central College