Image

ക്രിസ്തുവിൻ വഴികളിലൂടെ (മോൻസി കൊടുമൺ)

Published on 19 April, 2025
ക്രിസ്തുവിൻ വഴികളിലൂടെ (മോൻസി കൊടുമൺ)

ആരായിരുന്നു ആ നീതിമാൻ ? സകലജന ത്തിനും ജാതിമത ഭേദമില്ലാതെ ഉണ്ടാകു വാനുള്ള ഒരു മഹാ സന്തോഷം . അതായിരുന്നു യേശു വിൻ്റെ  പുൽതൊഴു ത്തിലെ തിരുജനനം. ക്രിസ്തുവിൻ്റെ  ജനനം മൂലം B.C എന്നും A.D എന്നും ലോകം തന്നെ രണ്ടു ഘട്ടങ്ങളായി മാറിയത് തന്നെ ഒരു അതിശയ മെന്നു പറയേണ്ടി യിരിക്കുന്നു. 

അസൂയാലുക്കൾ  മഹാബലിയെ പാതാളത്തി ലേക്കു ചവുട്ടി താഴ്ത്തിയതു പോലെ , ഗാന്ധിജിയെ വർഗ്ഗീയ വാദികൾ വെടിവെച്ചു  കൊന്നതു പോലെ , ക്രിസ്തുവിനേയും അസൂയാലു ക്കൾ മറ്റൊരു വിധത്തിൽ കൊല്ലപ്പെടു ത്തുക യായിരുന്നു. പക്ഷെ ക്രിസ്തു വിൻ്റെ മനുഷ്യ ആത്മാവ് മാത്രമെ മരണ പ്പെട്ടു വെന്നും ദൈവ ആത്മാവ് ജീവിച്ചിരി ക്കുന്നുവെന്നും ലോകം വെളിച്ചത്തു കൊണ്ടു വന്നിരക്കുന്നു. 

ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാന മില്ലാതെ അനേകരും  അവനെ തേജോവധം ചെയ്തു കൊണ്ട്  താനൊരു  സാങ്കൽപിക കഥാപാത്ര മാണെന്ന് ഘോഷിച്ച് തൃപ്തി അടയുന്നു .

ബൈബിൾ സുവിശേഷ ങ്ങളിലെ വിവരം അനു സരിച്ച് അഗസ്റ്റ് സീസർ റോമാ സാമ്രാജ്യം ഭരിച്ച കാലത്താണ് (BC-30-AD -14) യേശു വിൻ്റെ തിരു ജനനം. 

എന്നാൽ ചരിത്രസത്യ ങ്ങൾ വളച്ചൊടി ക്കുവാൻ ഇന്നും സാത്താൻ സേവകർ ക്രിസ്തുവിനെ തരം താഴ്ത്തി  സിനിമകളും  കഥകളും നാടകങ്ങളും  രചിക്കുകയും  ക്രിസ്തുവിൻ്റെ  പ്രതിമകൾ തകർക്കുകയും ചെയ്യുന്നത് സമകാലിക സംഭവ ങ്ങളാണല്ലോ . 

എന്നാൽ ഒരു കൽ പ്രതിമ തകർത്താൽ ക്രിസ്തു മരിക്കു ന്നില്ലായെ ന്നും ,ജീവനുള്ള ക്രിസ്തു വിലാണ് വിശ്വാസ മെന്നും , വിഗ്രഹത്തെ ആരാധിക്കു ന്നവരല്ല വിവേകമുള്ള ക്രിസ്ത്യാനിക ളെന്നും സ്വയം മനസ്സിലാക്കുന്ന തു കൊണ്ടാണ് ഒരു വർഗ്ഗീയ സംഘട്ടനം ഇവിടെ സംജാത മാകാത്തത് എന്ന്  ജനം മനസ്സിലാക്കു ന്നുണ്ട്. 

അതു പോകട്ടെ. അന്നാകരീന , യുദ്ധവും സമാധാനവും, മുതലായ വിശ്വ വിഖ്യാത കൃതികളെഴുതി യ ലിയോ ടോൾസ്റ്റോയി ഒരിക്കൽ തൻ്റെ ജീവിതം പ്രകാശ രഹിത മായിരിക്കുന്നു വെന്നും പ്രകാശത്തിൻ്റെ സ്രോതസ്സ് തേടിപ്പോയ തനിക്ക് മനുഷ്യ നൻമയുടേയും  സത്യത്തിൻ്റെയും  പ്രകാശത്തിൻ്റെയും പ്രകാശ രശ്മികൾ കണ്ടെത്തിയത് ക്രിസ്തുവി ലൂടെയാ ണെന്ന് സാക്ഷ്യ പ്പെടുത്തു ന്നുണ്ട് .

വീണ്ടും ചരിത്രത്തിലേക്കു വരാം. ലോകത്തിൻ്റെ തലസ്ഥാനം എന്ന് ഒരിക്കൽ അറിയ പ്പെട്ടിരു ന്നത് റോം ആയിരുന്നു. യേശു ക്രിസ്തു ജനിച്ചത്  റോമൻ സമ്രാജ്യത്തിൻ്റെ പ്രതാപകാല ത്തായിരുന്നു . ഇന്നത്തെ ഇംഗ്ലണ്ട് , വെയ്ൽസ് , പോർട്ടുഗൽ, സ്പെയിൻ, ഫ്രാൻസ് , ഇറ്റലി , ഓസ്ട്രിയ, അങ്ങനെ  ധാരാളം യൂറോപ്യൻ രാജ്യങ്ങളും ,ഇസ്രായേൽ , തുർക്കി , സിറിയ ഇവയൊക്കെയും അന്നത്തെ റോമൻ സമ്രാജ്യത്തിൻ ഭരണത്തിൻ കീഴിലായിരു ന്നുവല്ലോ. യഹൂദ ദേശം അന്ന് ഭരിച്ചിരു ന്നത് റോമൻ സാമ്രാജ്യം നിയമിച്ച   രാജാക്കൻ മാരായിരുന്നു .

റോമൻ സാമ്രാജ്യ ത്തിൻ്റെ അത്യധികമായ നികുതിമൂലം ജനങ്ങൾ വളരെ ദുഃഖത്തിലും സംഘർഷ ത്തിലുമായിരുന്ന കാല ഘട്ടത്തി ലാണ് ക്രിസ്തു വിൻ്റെ ജനനം .

ഇതിൽ നിന്നും ഒരു മോചനം ലഭിക്കുവാൻ ക്രിസ്തു വെന്ന പുണ്യ പുരുഷനെ അന്നത്തെ ജനങ്ങൾ ഒരു ആത്മീയ വിപ്ലവകാരി യായി കണ്ടതിൽ അതിശയോക്തി യില്ല .ദേവാലയങ്ങ ളിലെ നാണയ വിനിമയ കച്ചവടക്കാരേ യും, പ്രാവിനെ വിൽക്കുന്ന വരേയും യേശു ചാട്ടവാറു കൊണ്ട് അടിച്ചു പുറത്താ ക്കി ക്കളഞ്ഞു. അന്നാസ് ,കയ്യാഫാസ് മുതലായ മഹാപുരോഹിത വർഗ്ഗത്തിന് പണമുണ്ടാക്കു ന്നതിനുള്ള എളുപ്പ മാർഗ്ഗ മായിരുന്നു ദേവാലയ ത്തിലെ ഇത്തരം കച്ചവടങ്ങൾ. ഈ സംഭവങ്ങൾ ഈ മഹാ പുരോഹിതൻ മാരെ വല്ലാതെ ചൊടിപ്പിച്ചു. 

വൻ ജനാവലി യേശുവിന് ഓശാന പാടി. ഒലിവില ക്കൊമ്പുകൾ അന്തരീക്ഷത്തിൽ ഉലഞ്ഞാടി.താളമേളങ്ങൾ നൃത്തമേളങ്ങൾ , എന്നു വേണ്ട ജനങ്ങൾ തങ്ങളുടെ വസ്ത്രങ്ങൾ വഴി തോറും വിരിച്ച് ആത്മീയ വിപ്ലവ നായകന് സ്വാഗതം പാടി. 

ഇതെല്ലാം  കണ്ടു മഹാ പുരോഹിതൻ മാരായ അന്നാസും കയ്യാഫാസും യേശുവിനെ കൊല്ലുവാൻ ഗൂഢ തന്ത്രം നടത്തി യൂദാസിനെ കണ്ടു പണം കൊടുത്ത് കാര്യം എളു പ്പമാക്കി .

ഗവർണർ പീലാത്തോസി ൻ്റെ  അരികിൽ ഒരുത്തരവും  പറയാതെ നിന്ന യേശുവിനെ അദ്ദേഹം ഹേറോ ദേസിൻ്റെ  സമീപത്തെത്തി ക്കുവാൻ കൽപ്പന നൽകി .ഗലീലിയാ ക്കാരനായ ഹേറോദേസ് യേശുവിനെ തിരിച്ച് പീലാത്തോസി ൻ്റെ അരികിലേ ക്കയക്കുന്നു. ആകെ കൺഫ്യൂഷ നായി ത്തീർന്ന പീലാത്തോസ് മഹാ പുരോഹിതൻ മാരാൽ നിർബ്ബന്ധിക്ക പ്പെട്ട്  കുറ്റവാളിയായ ബറബ്ബാസിനെ വിമോചിത നാക്കി യേശുവിനെ അന്യായമായി ക്രൂശിൽ തൂക്കി ക്കൊല്ലുവാൻ വിധിച്ചതിനു ശേഷം കൈ കഴുകി യെന്നാണ് സുവിശേഷം പറയുന്നത്. 

പലപ്പോഴും നാം സൂത്രത്തിൽ കൈകഴുകി ഒഴിയാറു ണ്ടല്ലോ. ! പള്ളിത്തർക്ക ങ്ങൾ മൂലം സംഘട്ടനം കഴിഞ്ഞും , കുർബ്ബാന ഏതു ദിശയിൽ വേണമെന്നു ചൊല്ലി സംഘട്ടനങ്ങളും , അതുപോലെ മദ്ബഹയും തകർത്തതിനു ശേഷം നമ്മൾ പലപ്പോഴും കൈ കഴുകാറില്ലേ? അതിനു ശേഷം കാൽകഴുകൽ ശുശ്രൂഷക ളും നടത്താറില്ലേ? അതിലും ഭേദം എത്രയോ നല്ല വനായിരു ന്നില്ലേ പീലാത്തോസ് .

വീണ്ടും ചരിത്രത്തി ലേക്കു വരാം .യേശുവിനെ രണ്ടു കുറ്റവാളികൾ ക്കിടയിൽ ക്രൂശിക്കുന്നു. സാധാരണ കുരിശിൽ തറച്ച കുറ്റവാളികളെ  കബറടക്കാറില്ല .പകരം അവിടുത്തെ അഗാധ താഴ്‌വരയിലേക്ക്  വലിച്ചെറിയു കയാണ് പതിവ് .

ഇവിടെ ഒരാൾ പ്രത്യക്ഷ പ്പെടുകയാണ് അതാണ് ''അരമത്യ ക്കാരൻ ജോസഫ്'  വൻധനികനും അന്നത്തെ രാഷ്ട്രീയ സ്വാധീനവു മുള്ള വ്യക്തി . ഇദ്ദേഹം യേശുവിൻ്റെ രഹസ്യ ശിഷ്യനായി രുന്നു. 

അന്നത്തെ യഹൂദൻ മാരുടെ സിനഗോഗിലെ പാരിഷ് കൗൺസിലിൽ എഴുപത് പേരാണുള്ളത്. അതിൽ  അറുപത്തി യെട്ടു പേരും യേശുവിനെ ക്രൂശിൽ തറച്ചു കൊല്ലുന്ന തിനു ള്ള പേപ്പറിൽ ഒപ്പു വെച്ചിരു ന്നു. രണ്ടു പേർ മാത്രം വിട്ടു നിന്നിരു ന്നു. 1) നിക്കോദിമോസ് 2) അരിമത്യ ക്കാരൻ ജോസഫ് .ജോസഫ് ധൈര്യ പൂർവ്വം പീലാത്തോസി ൻ്റെ അരികിലെത്തി യേശുവിൻ്റെ ദിവ്യശരീരം വിട്ടു തരുവാൻ ആവശ്യ പ്പെടുകയും പിലാത്തോസ് അതനു വദിക്കയും ചെയ്തു. യേശുവിൻ്റെ എല്ലാ ശിഷ്യൻ മാരും ഭയന്ന് ഓടി ഒളിച്ചിരി ക്കുന്ന സമയത്ത് നമുക്ക് അരമത്യ ക്കാരൻ ജോസഫിൻ്റെ  ധൈര്യത്തെ അഭിനന്ദി ക്കാതെ തരമില്ല .കാരണം നീതിമാനും സ്വർഗ്ഗരാജ്യം പ്രതീക്ഷിച്ചിരി ക്കുന്നവനു മായ യേശുവിൻ്റെ രഹസ്യ ശിഷ്യനായി രുന്ന റംസാ ദേശത്തു കാരനായ ജോസഫ് .അദ്ദേഹത്തിനു വേണ്ടി മനോഹര മായ പൂക്കളാൽ ഒരുക്കി വെച്ചിരി ക്കുന്ന കല്ലറയിൽ യേശുവിനെ സംസ്കരിച്ചു .നമുക്കും ഈ അവസര ത്തിൽ ജോസഫി നേ പ്പോലെ യാകാം .നമ്മുടെ മനസ്സാകുന്ന കല്ലറയിൽ യേശുവിന് ഇടം കൊടുക്കാം .കുറ്റവാളികൾ ക്കിടയിൽ ക്രൂശിത നായവൻ ധവാൻ മാരുടെ ഇടയിൽ സംസ്കരിക്ക പ്പെട്ടു എന്ന വചനം ഇവിടെ പൂർത്തീകരി ച്ചിരിക്കുന്നു .അവിടുന്ന് മൂന്നാം നാളിൽ ഉത്ഥിത നായി രിക്കുന്നു. അവൻ്റെ വീണ്ടും വരവിനായി ഒരുക്കത്തോടെ കാതോർത്തി രിക്കാം .എല്ലാവർക്കും ഈസ്റ്റർ ആശംസകൾ

Join WhatsApp News
Mini 2025-04-19 12:31:21
Welldone
Peter Basil 2025-04-23 13:46:20
A very good and heart-touching Easter message with a clear explanation of the history during the times of Jesus and a vivid reflection to the modern times… You have done an amazing job, Moncy!! Keep up your great work… 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക