Image

ശ്രീവിദ്യയുടെ ഒരു മൊട്ടുസൂചി പോലും എനിക്ക് കിട്ടില്ല: ഗണേഷ് കുമാര്‍

Published on 19 April, 2025
ശ്രീവിദ്യയുടെ ഒരു മൊട്ടുസൂചി പോലും എനിക്ക് കിട്ടില്ല: ഗണേഷ് കുമാര്‍

നാല് പതിറ്റാണ്ട് കാലം മലയാളത്തില്‍ ഉള്‍പ്പെടെ എണ്ണൂറോളം സിനികളില്‍ അഭിയിച്ച ശ്രീവിദ്യ കാന്‍സര്‍ ബാധിച്ചാണ് അന്തരിച്ചത്.  ജീവിച്ചിരുന്നപ്പോഴും മരണശേഷവും ശ്രീവിദ്യയുടെ വ്യക്തി ജീവിതം ചര്‍ച്ചാ വിഷയമായിരുന്നു. ദീര്‍ഘകാലത്തെ അഭിനയജീവിതത്തിലൂടെ നേടിയെടുത്ത നടിയുടെ സ്വത്തുക്കളാണ് പുതിയ വിവാദം.

നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാറിനെയാണ് നടിയുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്. ശ്രീവിദ്യ രോഗാവസ്ഥയിലായിരുന്നപ്പോള്‍ ഗണേഷ് കുമാര്‍ സ്വത്ത് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് ഗണേഷ് കുമാര്‍. ഒരു മൊട്ടുസൂചി പോലും തന്റെ പേരില്‍ ശ്രീവിദ്യ എഴുതി വെച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.


ശ്രീവിദ്യയ്ക്ക് വേണ്ടി ഒരു മെമ്മോറിയല്‍ വേണം. കേരളത്തില്‍ ജീവിച്ചിട്ടില്ലെങ്കിലും അവസാന കാലത്ത് കേരളത്തിലായിരുന്നു അവര്‍ ജീവിച്ചത്. അവരുടെ സ്വത്തുക്കളെല്ലാം അവരുടെ ഓര്‍മ നിലനിര്‍ത്തി ചെയ്യാന്‍ വേണ്ടി എന്റെ പേരിലാണ് അവര്‍ വില്‍പ്പത്രം എഴുതിവെച്ചിരിക്കുന്നത്. പക്ഷെ ഒരു വ്യക്തിക്കും അവരുടെ സ്വത്തില്‍ അവകാശമില്ല.

പക്ഷെ നേരത്തെ അവരുടെ പേരില്‍ ഒരു ഇന്‍കം ടാക്സ് കേസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്തു. ഇതിനുശേഷം അവരുടെ മദ്രാസിലുള്ള ഒരു ഫളാറ്റ് ഇന്‍കം ടാക്സുകാര്‍ വിറ്റ് അവര്‍ക്ക് ആവശ്യമുള്ള പൈസ എടുത്തു. എന്നിട്ടും സ്വത്ത് റിലീസ് ചെയ്യാതെ ഇന്‍കം ടാക്സുകാര്‍ ഹോള്‍ഡ് ചെയ്ത് വെച്ചിരിക്കുകയാണ്. എന്തിനാണെന്ന് അവര്‍ക്കും നമുക്കും മനസിലാകുന്നില്ല.

സ്വത്ത് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അവരുടെ ഓര്‍മ നിലനിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ തന്നെ എഴുതി വെച്ചിട്ടുണ്ട് വില്‍പ്പത്രത്തില്‍. ഈ സ്വത്തിന്റെ പേരില്‍ ഒരുപാട് ചീത്തപ്പേര് എനിക്കുണ്ടായി. ആ വില്‍പ്പത്രത്തില്‍ ഒരു ടേബിള്‍ സ്പൂണിന് പോലുമുള്ള അവകാശം ഗണേശ് കുമാര്‍ എന്ന വ്യക്തിക്കില്ല. ഒരു മൊട്ടുസൂചി പോലുമില്ല. ആദ്യ സിനിമ മുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ലൊരു ആത്മബന്ധമുണ്ട്.


അവരെപ്പോലൊരു കലാകാരി എന്ന വിശ്വസിച്ചതില്‍ സന്തോഷമുണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Ganesh Kumar revelas what happened to the assets of actress Srividya

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക