ടൊറന്റോ : പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്ത് നായർ സോഷ്യൽ സൊസൈറ്റി ഓഫ് (എൻഎസ്എസ്) കാനഡ. അടുത്തിടെ നടന്ന പൊതുയോഗത്തിലാണ് രവിൻ മേനോനെ പ്രസിഡന്റായും ഗായത്രി ആർ നായരെ സെക്രട്ടറിയായും ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡൻ്റുമാരായി ജയമോഹൻ മേനോനെയും അമൃതരാജ് പി നായരെയും തിരഞ്ഞെടുത്തു. ശശികുമാർ നായർ ആണ് ട്രഷറർ. മീര പ്രശാന്ത്, രേഷ്മ ബിനു, രാഗേഷ് രാധാകൃഷ്ണൻ, പ്രമോദ് കുമാർ ബി നായർ, വിഷ്ണുപ്രസാദ് ബി എന്നിവർ ഡയറക്ടർമാരും ആണ്. എൻഎസ്എസ് കാനഡ ചെയർമാൻ ശശിധരൻ നായർ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.
തിരുവാതിര, വിഷു, ഓണം, മണ്ഡല പൂജ, കുടുംബ സംഗമങ്ങൾ, പിക്നിക്കുകൾ, ഭജനകൾ തുടങ്ങിയ പരമ്പരാഗത മലയാളി സാംസ്കാരിക പരിപാടികളും എൻഎസ്എസ് കാനഡ നിരന്തരം സംഘടിപ്പിച്ചു വരുന്നു. തുടക്കം മുതൽ, കേരളത്തിലെ നിരവധി ദുരിതാശ്വാസ പരിപാടികൾക്കും എൻഎസ്എസ് കാനഡ വാർഷിക പിന്തുണ നൽകിയിട്ടുണ്ട്.
എൻഎസ്എസ് കാനഡ ആരംഭിച്ചതിന്റെ 22 വിജയകരമായ വർഷങ്ങൾ ആഘോഷിക്കുന്നു എന്ന പ്രത്യേകതയും 2025 നുണ്ട്.