Image

വെറും കല്ല് (കവിത: ആകാശ് കിരൺ ചീമേനി)

Published on 21 April, 2025
വെറും കല്ല് (കവിത: ആകാശ് കിരൺ ചീമേനി)

കാലങ്ങളായി

ചവിട്ടി നടന്ന

കല്ല്

ശ്രീകോവിലിനുള്ളിലെത്തി.


പണ്ട്

ചവിട്ടി

നടന്നവർ

ഇന്ന്

കൂപ്പുകൈകളോടെ

വണങ്ങുന്നു.


സ്വപ്ന

സാഫല്യത്തിനായി

കൈക്കൂലി

വാഗ്ദാനം

ചെയ്യുന്നു.


സങ്കടങ്ങളുടെ

ഭാണ്ഡക്കെട്ട്

അഴിച്ചു കുടയുന്നു.


ചെയ്ത തെറ്റുകൾ

ഏറ്റുപറഞ്ഞ്

മാപ്പപേക്ഷിക്കുന്നു.


കല്ല് പൊട്ടി പൊട്ടി

ചിരിക്കുന്നു.


മനുഷ്യനെന്ന പദം

പൊട്ടി പൊട്ടി ചിതറുന്നു.

                 

Join WhatsApp News
(ഡോ.കെ) 2025-04-21 15:55:57
പൊട്ടക്കവിതകൾ എഴുതുന്ന ആളുകളെ എറിയാനും കല്ല് ഉപയോഗിക്കാം.എന്താണ് നോക്കിക്കാണാൻ ആഗ്രഹിക്കുന്നത് അതെ മനസ്സിൽ പതിയൂ.
vayanakaran 2025-04-21 19:09:56
ഡോക്ടർ കെ ശ്രീ എം കൃഷ്ണൻ നായർ സാറിനെ അനുകരിക്കുന്നു. ഭാഷ ഏതാണ്ട് അതേപോലെ. കൊള്ളാം.
Raju Thomas 2025-04-22 01:34:39
Sorry; I didn’t think as much as Mr V alleged. Anyway, as it is now, I cannot regard it as a poem I guess she got it from some SilpaSaala that poetry could be written this way too. There is a great thing in there, but the development sounds forced (not organic)—why? Hoping the author rewrites the piece, I wait for more from her.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക