കിനാവിന്റെ തീരത്ത്
കിളിവാതിലടക്കാതെ
വഴിക്കണ്ണുമായി ഞാന്‍
കാത്തു നില്‍ക്കെ..
എന്തിനെന്നറിയാതെ
ഒരുമാത്ര പിന്നെയും.
ഓര്‍മ്മയില്‍ നിന്‍ മുഖം
ഓടിയെത്തി
പ്രിയതെ.... ഒരു നൊടി പിന്നെയും
ഓടിയെത്തി....
മാനത്തങ്ങമ്പിളി
വിരിയുന്ന ചേലുമായ്
അന്നു നീ എന്‍ മുന്നില്‍
ഒരുങ്ങി നിന്നു...
കൈകോര്‍ത്തു നാം തമ്മില്‍
പറഞ്ഞൊരാ കാര്യങ്ങള്‍
മായാതെ ഇന്നും മനസില്‍ നില്‍പ്പു
ഓര്‍മ്മകള്‍ക്കെന്നും
നിന്‍ സുഗന്ധം...
പറയാതെ പോയ് നീ
അറിയാതെ പോയി
നിനക്കായി ഞാന്‍
എഴുതിയ വാക്കുകള്‍..
തിരിഞ്ഞൊന്നു നോക്കുവാന്‍
നില്‍ക്കാതെ അന്നു നീ
മറവിതന്‍ തുരുത്തിലേക്കായ്
മറഞ്ഞു..
ഞാനീ കിളിവാതിലടക്കാതെ
കാത്തിരിപ്പു...
ഇന്നും... കിളിവാതിലടക്കാതെ
കാത്തിരിപ്പു...