കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കര്‍ശനമായ താക്കീത് നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. എഎംഎംഎയെ അറിയിച്ച ശേഷം ഷൈന്‍ ടോം ചാക്കോയുടെ തങ്ങള്‍ സംസാരിച്ചിരുന്നു. ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി ഷൈന്‍ തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രഫഷണല്‍ അസ്സിസ്റ്റന്‍സ് സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയ്ക്ക് നല്‍കുന്ന അവസാന അവസരമാണിത്. ഒരുതരത്തിലും ഇത്തരം പെരുമാറ്റങ്ങളുമായി മുന്നോട്ട് പോകുന്നവരുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അദ്ദേഹത്തിന് ഒരു അവസരം കൂടി വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷൈന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. കുറ്റവാളികളെ കാണുന്നവരെ പോലെയല്ല ഇത്തരം ശീലങ്ങളില്‍ അകപ്പെട്ടുപോയവരെ കാണേണ്ടത്. അവര്‍ക്ക് തിരുത്താന്‍ ഒരു അവസരം നല്‍കുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ അതിനെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ എഎംഎംഎ പ്രതിനിധികളായ സരയു, അന്‍സിബ, വിനു മോഹന്‍ എന്നിവരുമായി തങ്ങള്‍ സംസാരിച്ചു. ഫോണിലൂടെ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരോടും സംസാരിച്ചു. ഇത്തരത്തില്‍ സിനിമാ പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. തങ്ങളുടെ ഒരു അംഗം ലഹരിയുമായി പിടിക്കപ്പെട്ടപ്പോള്‍ ആ ദിവസം തന്നെ അയാളെ സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം സിനിമകളില്‍ വര്‍ക്ക് ചെയ്യുന്നില്ല. അത്തരത്തിലുള്ള കര്‍ശനമായ നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമ്പോള്‍ അഭിനേതാക്കളില്‍ നിന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത് ബുദ്ധിമുട്ടാണ് എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി