ഡേറ്റൻ, ന്യു ജേഴ്‌സി: ഇന്നലെ കാറപകടത്തിൽ മരിച്ച റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ഹെന്ന അസ്ലമിന്റെ, 21, ശവസംസ്കാരം ഇന്ന് നടത്തും.
ചടങ്ങുകളുടെ താൽക്കാലിക ഷെഡ്യൂൾ . അന്തിമ വിവരങ്ങൾ രാവിലെ 10:00 മണിയോടെ സ്ഥിരീകരിക്കും,
ബുധൻ, 04/23/2025
ജനസ നമസ്കാരം: 3:00 – 4:15 PM ISCJ ഫ്യൂണറൽ ഹോമിൽ
ജനസ പ്രാർത്ഥന: 5:00 PM (അസർ പ്രാർത്ഥനയ്ക്ക് ശേഷം) ISCJയിൽ
സംസ്കാരം: 6:00 – 6:30 PM ഓക്ക്‌ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരി, റൂട്ട് 130, ഡേറ്റൺ, ന്യു ജേഴ്‌സി
വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്‌ലമിന്‍റെ മകളാണ് ഹെന്ന അസ്‌ലം (21)
കോളജിലേക്ക് കാറോടിച്ച് പോകവേ ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെയായിരുന്നു മരണം.
മാതാവ്: സാജിദ അബ്ദുല്ല (കോഴിക്കോട് ചേളന്നൂർ സ്വദേശിനി). സഹോദരങ്ങൾ: ഹാദി അസ്‌ലം, അമൽ അസ്‌ലം, സൈൻ അസ്‌ലം. ചേളന്നൂർ അബ്ദുല്ല സാഹിബിന്‍റെയും നൂറുന്നിസ ടീച്ചറുടെയും പേരമകളാണ്. കുടുംബം കഴിഞ്ഞ 14 വർഷമായി ന്യൂ ജേഴ്സിയിലാണ് താമസം.