Image

ഇന്ന് ലോക പുസ്തകദിനം : അന്നാ പോൾ

Published on 23 April, 2025
ഇന്ന്  ലോക പുസ്തകദിനം : അന്നാ പോൾ

ഇന്ന്

ലോക പുസ്തകദിനം

പുസ്തകങ്ങൾ കാലത്തിന്റെ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകളാണു.

മനുഷ്യനു വയറും വിശപ്പും പോലെ അത്യാവശ്യമായ ഒന്നാണു വിജ്ഞാന ദാഹം ശമിപ്പിയ്ക്കാനുള്ള പുസ്തകം.

വായനയിൽ നാം കേരളീയർ മുൻപന്തിയിലാണെന്നതിൽ അഭിമാനിയ്ക്കാം.

ഫെയ്സ്ബുക്കിന്റേയും വാട്സാപ്പിന്റേയും കാലത്തു പുസ്തക വായന എന്തിനെന്നു ചോദിക്കുന്നവരുണ്ടു... പുസ്തക വായന മനുഷ്യനു പ്രയത്ന ഫലം നൽകുന്ന കർമ്മമാണു.

ജീവിതം എന്തെന്ന് പുസ്തക വായനയിലൂടെ നാം മനസ്സിലാക്കുന്നു. അത നമ്മുടെ മനോഗതിയെ മാറ്റിപ്പണിയുന്ന പ്രക്രിയയാണു. നല്ല പുസ്തകങ്ങൾക്കു ഹൃദയ വിമലീകരണ ശക്തിയുണ് ശക്തിയുണ്ട് ..മറിച്ചും സംഭവിയ്ക്കാം.''',

നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിയ്ക്കണം.

ഒരു പുസ്തകം കൈവശമുള്ളവനെസമ്രാട്ട് എന്നാണു മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചതു.

നല്ല പുസ്തകങ്ങളുടെ വായനാനുഭവം ഒരു ഭാഗ്യം തന്നെയാണു...

സാമൂഹ്യ ബന്ധങ്ങളെ ഗുണപ്രദമാക്കിത്തീർക്കാൻ വായന സഹായിക്കുന്നു... സാമൂഹ്യ പ്രതിബദ്ധത ഉണർത്തി, തിന്മകൾക്കും അനീതികൾക്കുമെതിരേ പ്രതികരിയ്ക്കാനും, ശക്തി നൽകുന്നു .. ചുരുക്കിപ്പറഞ്ഞാൽ നമ്മെ സംസ്ക്കാരമുള്ളവരാകാനും ചിന്താധാരകളെ പൂർണ്ണതയിലേയ്ക്കു നയിക്കുന്നതും പുസ്തകങ്ങളാണു.. Reading makes a perfect man... വായന ഇന്നലകളിലെ മഹത്തായ ചരിത്രങ്ങൾ മനസ്സിലാക്കി വികസിത മനസ്സും വിമോചന ദാഹവും വറ്റിപ്പോകാതെ കാക്കാൻ പ്രയോജനപ്പെടും.

വായനയുടെ വസന്തം വിരിഞ്ഞു കൊണ്ടേയിരിക്കും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക