പോയ്പോയ നല്ല ദിനങ്ങൾ ഒന്നുകൂടിയൊന്നെത്താൻ എന്തുനൽകേണമെൻ ജീവിത യാത്രയിലെന്നു പ്രകൃതി........
പരസ്പരം വഞ്ചിച്ചും
കുടിലത കൊണ്ടും
സമ്പാദിക്കാനോ - ടുന്നവർക്കെന്തുനാണമിന്ന്.
പൂക്കളും പുഴകളും ശിശിര
വർഷങ്ങളും പരിഭവം തീർ -
ക്കുവാനെന്തു വേണ്ടു.....
മാനുഷർ മനസ്സുകൊണ്ടക-
ലുന്ന കാലത്താണു നമ്മളിന്ന്.
കടലിലെതിരകൾ കരയിലേ- ക്കെത്തുവാനേറെ കൊതി
യോടെ പാഞ്ഞടുക്കുന്നു .
ഹേമന്ത,ഗ്രീഷ്മങ്ങൾ
കാത്തിരിക്കുന്നത്
ഭൂമിയിൽവന്നൊന്നു വസന്ത -
ത്തിനൊപ്പം നൃത്തമാടി തിമിർത്തുല്ലസിക്കാൻ.
സ്വത്തുമാർത്തിയും മനുഷ്യ- നെനയിക്കുന്ന ഭ്രമണത്തി-
ലല്ലയോ ഭൂമിയിന്ന് .
നീർക്കുമിളപോൽ പൊട്ടി
മാറുന്നൊരു ജീവനല്ലേ
നമ്മിൽ ബാക്കിയിന്നും .
ഈ കൊച്ചു ശ്വാസം
നിലച്ചൊന്നു പോയാൽ
കൊന്നും ചതിച്ചും
നേടിയതൊക്കെയും ബാക്കിയാക്കിക്കൊണ്ടു
നമ്മളകന്നങ്ങു പോകുമെന്ന
ലോകസത്യം
മറക്കണ്ട മനുജരേ......
കാലനടുത്തുണ്ടെന്നതൊ
ന്നോർത്തുകൊൾക.