Image

'പബ്ജി വഴി പ്രണയം പൂത്തു'; നിയമം തെറ്റിച്ച് ഇന്ത്യയിലെത്തി വിവാഹം ; പാക് യുവതി സീമ ഹൈദറിന് നാടുകടത്തൽ ഭീഷണി?

രഞ്ജിനി രാമചന്ദ്രൻ Published on 24 April, 2025
 'പബ്ജി വഴി പ്രണയം പൂത്തു'; നിയമം തെറ്റിച്ച് ഇന്ത്യയിലെത്തി വിവാഹം ; പാക് യുവതി സീമ ഹൈദറിന് നാടുകടത്തൽ ഭീഷണി?

പബ്ജി ഗെയിമിലൂടെ പ്രണയത്തിലായി ഇന്ത്യയിലെ കാമുകനൊപ്പം ജീവിക്കാൻ എത്തിയ പാകിസ്താൻ യുവതി സീമ ഹൈദറിന് തിരികെ പോകേണ്ടി വരും. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ പാകിസ്താനികളുടെയും വിസ റദ്ദാക്കുകയും, പാകിസ്താനെതിരെ ശക്തമായ നയതന്ത്ര നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സീമ ഹൈദറിനും തിരികെ പോകേണ്ടി വരുമെങ്കിലും, അവരുടെ കേസിൽ പ്രത്യേക പരിഗണന നൽകേണ്ട ചില സങ്കീർണ്ണതകളുണ്ടെന്ന് ഡൽഹി ഹൈക്കോടതി അഭിഭാഷകൻ അബൂബക്കർ സബ്ബാഖ് പറയുന്നു. ഉത്തർപ്രദേശിലെ യോഗി സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. സീമ ഹൈദർ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയും ഒരു കുഞ്ഞുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ അവർക്കെതിരായ ഏത് നടപടിയും സംസ്ഥാന അധികാരികളുടെ റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുമെന്നും അഭിഭാഷകൻ അഭിപ്രായപ്പെട്ടു.

വിസയിലൂടെ രാജ്യത്തെത്തിയ മറ്റ് പാകിസ്താൻ പൗരന്മാരിൽ നിന്ന് വ്യത്യസ്തമായി, സാധാരണ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഒഴിവാക്കി നേപ്പാൾ വഴിയാണ് സീമ ഇന്ത്യയിൽ എത്തിയത്. അവർക്ക് ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഈ കാര്യവും കോടതിയുടെ പരിഗണനയിലാണ്. അതിനാൽ, കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് സീമ ഹൈദറിന് തിരികെ പോകേണ്ടി വരുമെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.

കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിച്ചുവരവെ, നോയിഡ സ്വദേശിയായ കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനാണ് സീമ ഹൈദര്‍ കുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇവിടെയെത്തിയത്. നേപ്പാള്‍ അതിര്‍ത്തി വഴി നിയമവിരുദ്ധമായാണ് ഇവര്‍ രാജ്യത്ത് പ്രവേശിച്ചത്. അനധികൃതമായി താമസിക്കുന്നെന്ന കുറ്റത്തിന് സീമയെയും സംരക്ഷണം നല്‍കിയ സച്ചിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു .

 

 

 

English summary:

‘Love Blossomed Through PUBG’; Marriage in India Breaking the Law – Pakistani Woman Seema Haider Faces Deportation Threat?

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക