പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത് വിദ്വേഷ കമന്റുകള്‍. അച്ഛന്റെ മരണത്തിന് പിന്നാലെ ആരതി ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ആരതിയുടെ പ്രതികരണ വീഡിയോ വിവിധ മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, ഇതിന് താഴെയാണ് കമന്റുകളുടെ പ്രവാഹം.
അച്ഛനെ മുന്നിലിട്ട് കൊന്നിട്ട്‌പോലും ഒരു മ്ലാനതയുമില്ലാതെ മേക്കപ്പിട്ട് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് പ്രതികരിക്കുന്ന തലമുറയാണെന്നടക്കം കമന്റുകളുണ്ട്. മരണവിവരം പറയുമ്പോള്‍ തൊണ്ട ഇടറുന്ന മക്കള്‍ക്കിടയില്‍ ഇങ്ങനെയും ഒരു മകളോ എന്നടക്കമാണ് ഓരോ സൈബര്‍ ഹാന്റിലുകളുടെയും രോധനം.
അച്ഛന്‍ മരണപ്പെട്ടിട്ടും മരണത്തെയും ഭീകരവാദികളുടെ ആക്രമണത്തെയും മുന്നില്‍ കണ്ട് മക്കളെയും അമ്മയെയും രക്ഷപ്പെടുത്തി ഓടിയെന്നും അച്ഛന്റെ മരണത്തെ കുറിച്ച് പറയുമ്പോള്‍ കരയുന്നില്ലെന്നും ഇത്തരം കമന്റുകളില്‍ പറയുന്നു. മകളെന്നതിലുപരി ആരതി അമ്മയായി പ്രവര്‍ത്തിച്ചുവെന്നും കമന്റ് ചെയ്തവര്‍ കുറ്റപ്പെടുത്തുന്നു.
English summary:
"Didn't Forget to Wear Lipstick Even After Father's Death": Hate Comments Target Aarathi, Survivor of Pahalgam Terror Attack