മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കൊന്ന്, കയ്യും കാലും മുറിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പോലീസ് പിടികൂടിയത്. ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പോലീസ് അന്വേഷണത്തിൽ, രാത്രിയിൽ തൊഴുത്തിൽ നിന്ന് മോഷ്ടിച്ച പശുവിനെ കൊലപ്പെടുത്തിയ ശേഷം ഇറച്ചി മാത്രം കൊണ്ടുപോവുകയായിരുന്നു എന്ന് കണ്ടെത്തി. പശുവിൻ്റെ മറ്റ് ശരീരഭാഗങ്ങൾ സമീപത്തെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയിൽ, കുന്തം പോലുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊന്നതിന് ശേഷമാണ് പശുവിൻ്റെ കൈകാലുകൾ മുറിച്ചെടുത്തതെന്ന് സ്ഥിരീകരിച്ചു.
English summary:
Shocking Cruelty: Accused Arrested in Mannarkkad Cow Killing and Dismemberment Case.