കാനഡയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ കനേഡിയൻ താളുകളിന്റെ ആഭിമുഖ്യത്തിൽ കൈരളി ടിവി കാനഡയും,2kerala entertainment network ഉം, മോഹൻലാൻ ഫാൻസ് അസോസിയേഷനും മറ്റു പ്രമുഖ മാധ്യങ്ങളുമായി സഹകരിച്ച് ,എമ്പുരാൻ സിനിമ കാനഡയിൽ ഒരു മില്യൺ ഡോളറിൽ കൂടുതൽ കളക്ഷൻ നേടിയ സാഹചര്യത്തിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു.
മിസ്സിസാഗ്ഗയിലെ Central Park way cinemas ൽ വച്ച് പ്രത്യേക ഫാൻസ് ഷോയും,കേക്ക് കട്ടിങ്ങും,DJ യും ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.
കാനഡയിൽ സിനിമ വിതരണ രംഗത്ത് 30 വർഷം പൂർത്തിയാക്കിയ ശ്രീ.ബിജു.തയ്യൽച്ചിറയെ പരിപാടിയിൽ ആദരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് കാനഡ കോർഡിനേറ്ററും, സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജിത്തു നായർ,മാധ്യമ പ്രവർത്തകരായ ശ്രീ.വിനോദ് ജോൺ,സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ശ്രീമതി ലതാ .എസ്.മേനോൻ, ടൊർണ്ടൊ അവാർഡ്സ്& ട്രോഫിസിൻ്റെ സാരഥി ശ്രീ.ടോം ജെയിംസ്,DJ ബിജു,മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോർഡിനേറ്റർ ശ്രീ.ആൽബിൻ എന്നിവർ ആശംസ അർപ്പിച്ച പരിപാടിയിൽ പ്രമുഖ RJ ലാലു ആയിരുന്നു അവതാരകൻ.
പരിപാടിയുടെ മുഖ്യ സ്പോൺസർ C- note tax solutions ന്റെയും C-nations immigrations ന്റെയും സാരഥി ശ്രീ. സിനോ ജോയി ആയിരുന്നു .
പരിപാടിയുടെ കോർഡിനേറ്റും കനേഡിയൽ താളുകളുടെ മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ.ഡേവിസ് ഫെർണ്ണാണ്ടസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ഭാവിയിൽ ഇത്തരത്തിൽ മലയാളം സിനിമകൾക്ക് അന്തർദേശീയ തലത്തിൽ പ്രചാരണം കൊടുക്കുന്നതിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം നന്ദി പ്രസംഗത്തിൽ അറിയിച്ചു.