കഷണ്ടിയുണ്ടെന്റെ അച്ഛന്
കാണുവാനും കറുത്തതാണ്..!!
"കരിമംഗല്യം "കയറിയ കവിളും
കുഴിഞ്ഞ കൺതടങ്ങളും..!!
നരച്ച മുടിയും നീണ്ട താടിയും
ചുളുങ്ങിയ തൊലിപ്പുറവും
അസ്ഥികൾ തെളിയും നെഞ്ചും
വാക്കുകൾക്കു വിറയലും..!!
കൈയ്യിൽ വടിയും മുടന്തും
കൂനും പിന്നെ കാഴ്ചക്കുറവും..!!
മുഷിഞ്ഞ മുണ്ടും കുപ്പായവുമിട്ട്
കയ്യിൽ ലോട്ടറി ടിക്കറ്റുമായി
കവലയുടെ ഓരത്ത് നിന്ന്
നാളത്തെ ഭാഗ്യം ഇന്ന് വിൽക്കുന്ന
അച്ഛന്റെ വിയർത്ത മുഖം കണ്ട്
സൺഗ്ലാസ്സും സ്പ്രേയും പൂശി
"ഹോണ്ടാ "യിലെത്തിയ ഞാൻ
സ്റ്റീരിയോറാപ്പിൻ താളത്തിൽ
പ്രണയിനിയെ ചേർത്തണച്ച്
ചില്ലുകൾ താഴ്ത്തിയൊന്ന്
നോക്കുവാൻ നിൽക്കാതെ
അതിവേഗം ഓടിച്ചു പോയി..!!