വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുണ്ടായ സംഘര്‍ഷ സാഹചര്യം കൂടുതല്‍ മോശമാകാതിരിക്കാന്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എന്‍. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും യു.എന്‍. വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരില്‍ നടത്തിയ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷസാഹചര്യം ഉടലെടുത്ത്്. തുടര്‍ന്ന് സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കുകയും ചെയ്തു. ഇതിന് മറുപടിയായി വ്യോമാതിര്‍ത്തി അടച്ച പാകിസ്ഥാന്‍ സിന്ധുനദീജലം തടയുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു.