Image

ആക്രമണം നടത്തിയത് 'സ്വാതന്ത്ര്യ പോരാളികള്‍'; ഭീകരരെ പ്രശംസിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി

Published on 25 April, 2025
ആക്രമണം നടത്തിയത് 'സ്വാതന്ത്ര്യ പോരാളികള്‍'; ഭീകരരെ പ്രശംസിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദ്: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍. ഭീകരരെ സ്വാതന്ത്ര്യ പോരാളികള്‍ എന്നാണ് വിദേശകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധര്‍ വിശേഷിപ്പിച്ചത്.

ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ധറിന്റെ പ്രസ്താവന. 'ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം'. പാക് ഉപപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് തങ്ങള്‍ക്ക് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഉപപ്രധാനമന്ത്രി ഇഷാഖ് ധറിന്റെ പ്രസ്താവന. ഭീകരാക്രണത്തെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിച്ഛേദിച്ചിരിക്കുകയാണ്. സിന്ധു നദീജല കരാര്‍ അടക്കം മരവിപ്പിച്ചിരിക്കുകയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക