ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ബെംഗളൂരുവിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയായിരുന്നു വിയോഗം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ.
1994 മുതൽ 2003 വരെ ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. ഇന്ത്യൻ ചാന്ദ്രയാത്ര പദ്ധതികളുടെ തുടക്കകാരനാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ കമ്മീഷൻ അംഗവും കൂടിയായിരുന്നു. രാജ്യം പരമോന്നത പുരസ്കാരങ്ങളായ പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ തുടങ്ങിയവ നൽകി ആദരിച്ചു.