ക്യാബിന്‍ ക്രൂ അംഗത്തെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 20കാരനായ ഇന്ത്യന്‍ യുവാവ് സിംഗപ്പൂരില്‍ അറസ്റ്റിലായി. ഓസ്‌ട്രേലിയയില്‍ നിന്ന് യാത്ര പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 28-കാരിയായ വനിതാ ക്രൂ അംഗത്തിനെയാണ് യുവാവ് പീഡിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇയാൾ ബലപ്രയോഗത്തിലൂടെ കാബിന്‍ ക്രൂ അംഗത്തെ പീഡിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
വിമാനത്തിലുള്ള ഒരു വനിതാ യാത്രക്കാരിയെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയായിരുന്നു ക്യാബിന്‍ ക്രൂ അംഗം. ഇതിനിടെ ടിഷ്യു പേപ്പർ നിലത്ത് കിടക്കുന്നത് കണ്ട് അത് എടുക്കാനായി കുനിഞ്ഞപ്പോള്‍ പ്രതി പിന്നില്‍ നിന്ന് അവരെ പിടിച്ച് ടോയ്‌ലറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ സംഭവത്തില്‍ ഇടപെടുകയും ക്യാബിന്‍ ക്രൂ അംഗത്തെ ടോയ്‌ലറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയം ക്യാബിന്‍ സൂപ്പര്‍വൈസറെ അറിയിക്കുകയും തുടര്‍ന്ന് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.