Image

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

Published on 25 April, 2025
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെത്തി. പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. തീവ്രവാദി ആക്രമണത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങളെയും രാഹുൽ കണ്ടു. ജമ്മു കശ്‍മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.

ശ്രീനഗറിലെ നേതാക്കളും, ആക്ടിവിസ്റ്റുകളും, നാട്ടുകാരും ഉൾപ്പെടെയുള്ളവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ഒട്ടേറെ തർക്കങ്ങൾ ുണ്ടായെങ്കിലും സർക്കാരിന് പിന്തുണ നൽകുന്നതായിരുന്നു ഇന്നലെ നടന്ന സർവകക്ഷി യോഗം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികൾക്ക് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പൂർണ്ണ പിന്തുണ അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 13 നേതാക്കൾ പങ്കെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക