ജനാധിപത്യം ജനങ്ങളുടെ സമാധാനത്തിന് വേണ്ടിയാകണം
നോളജ് സിറ്റി : സ്വാര്‍ഥ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ജുമുഅ നിസ്‌കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമങ്ങളഴിച്ചുവിടുന്നവര്‍ മതത്തെ മറയാക്കി സ്വാര്‍ഥ- രാഷ്ട്രീയ താത്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ഇതിന് ഒരു മതവുമായും ബന്ധമില്ലെന്നും കുറ്റക്കാരെ പിടികൂടി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളുടെ മതവും നാടും നോക്കി മറ്റുള്ളവരെ കൂടി ശത്രുക്കളായി കാണരുതെന്നും ഏകോദര സഹോദരങ്ങളെ പോലെ രാജ്യത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പെഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.