നഗരൂരിൽ ATM ൽ പണം വിതരണം ചെയ്യുന്ന വാഹനം ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം.
നഗരൂർ , കേശവപുരം സ്വദേശി ഭാസ്കരൻ(70) ആണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ ചെമ്മരത്ത് മുക്കിൽ വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം. ഭാസ്കരൻ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കിളിമാനൂർ ഭാഗത്ത് നിന്ന് വന്ന ഡെലിവറി വാഹനം ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരുക്കേറ്റ ഭാസ്കരന ഉടൻ തന്നെ നഗരൂർ പോലീസും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
നഗരൂർ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.
English summary:
A pedestrian was tragically killed after being hit by a vehicle delivering cash to an ATM.