Image

കനത്ത മഴ, മണ്ണിടിച്ചില്‍, പാറവീഴ്ച; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

രഞ്ജിനി രാമചന്ദ്രൻ Published on 25 April, 2025
കനത്ത മഴ, മണ്ണിടിച്ചില്‍, പാറവീഴ്ച; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

കനത്ത മഴയെ തുടർന്ന് അരുണാചൽ പ്രദേശിൽ മലയാളികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കുടുങ്ങി. മഴയോടൊപ്പമുണ്ടായ മണ്ണിടിച്ചിലും പാറവീഴ്ചയുമാണ് ഇവരെ ദുരിതത്തിലാക്കിയത്. പ്രദേശത്ത് വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്തതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ഹൈയുലിയാങ്ങിൽ കുടുങ്ങിയ കോഴിക്കോട് നിന്നുള്ള സംഘം അറിയിച്ചു.

രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ യാത്രാമാർഗ്ഗങ്ങളെല്ലാം തടസ്സപ്പെട്ടെന്നും, മൂന്നു ദിവസമായി ഹൈയുലിയാങ്ങിലെ ഒരു ഹോം സ്റ്റേയിൽ കഴിയുകയാണെന്നും സഞ്ചാരികൾ  പറഞ്ഞു. ഇന്നലെ പുറത്തുപോകാൻ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിൽ കാരണം സാധിച്ചില്ല. ഏഴു പേരടങ്ങുന്ന ഒരു സംഘം വല്ലോങ്ങിലും കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. സഹായം അഭ്യർത്ഥിച്ച് സുജാത, സായ്‌ലക്ഷ്മി എന്നിവരാണ്  സഹായം അഭ്യർഥിച്ചിരിക്കുന്നത് . ഹോം സ്റ്റേയിലെ സാഹചര്യങ്ങൾ മോശമാണെന്നും അവർ കൂട്ടിച്ചേർത്തു.

 

 

English summary:

Heavy rain, landslides, and rockfalls; tourists, including Malayalis, stranded in Arunachal.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക