Image

ഈ മകൾക്ക് എല്ലാ പിന്തുണയും (ജെറി പൂവക്കാല)

Published on 25 April, 2025
ഈ  മകൾക്ക് എല്ലാ പിന്തുണയും (ജെറി പൂവക്കാല)

ഇന്നലെ ഒരുപാട് പേര് ഈ കുട്ടിയെ കമന്റിൽ ചീത്ത വിളിക്കുന്നത് കണ്ടു. 
അവളുടെ അച്ഛനെ അവളുടെ കണ്മുന്നിൽ ഇട്ടു തലയ്ക്കു വെടി വെയ്ക്കുന്നത് കണ്ടവൾ. അവളുടെ തലയുടെ മുന്നിലും തീവ്രവാദി തോക്ക് ചൂണ്ടിയിരുന്നു. അവളുടെ അച്ഛന്റെ ജീവൻ പോയെന്ന് അവൾ മനസ്സിലാക്കി. ഇനിയും അടുത്ത നടപടി ബാക്കി ഉള്ളവരുടെ ജീവൻ രക്ഷിക്കുക എന്നുളളതാണ്. അവൾ അവളുടെ അമ്മയെ അറിയിക്കാതെ ബാക്കിയുള്ളവരെയെല്ലാം കരയ്ക്കു എത്തിച്ചു.
അവളുടെ മനസാന്നിധ്യം, ധൈര്യം .. എന്നെ വല്ലാതെ ആകർഷിച്ചു. അവൾ അവിടെ തളർന്നു വീണിരുന്നെങ്കിൽ , കാര്യങ്ങൾ എളുപ്പമാകില്ല. 
നമ്മുടെ  പലരുടേയും ചിന്താഗതി അവൾ മുഖത്ത് കരി വാരി തേച്ച്  കുളിക്കാതെ മുടി ചീകാതെ നെഞ്ചത്തടിച്ചു കണ്ണൊലിപ്പിച്ചു കരയണം എന്നാഗ്രഹിക്കുന്ന നമ്മുടെ മനോഭാവമാണ് പ്രശ്നം
മരിച്ചത് അവടെ അച്ഛനാണ്. അവള് മരണത്തിൽ നിന്ന് തലനാരാഴക്ക് രക്ഷപെട്ടതാണ്.
നമ്മുടെ പെൺമക്കൾ ധീരവനിതകൾ ആകണം. 
അല്ലാതെ എല്ലാം പോയെ എന്ന് പറഞ്ഞ്  മക്കളെങ്കൊണ്ട് ട്രെയിനിന്റെ മുമ്പിലും നദിയിലും ചാടുന്നവർ ആകരുതേ എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം വേണം.
അവൾ ആ സമയം ഒരു പാർട്ടിയേയും പള്ളു പറയാതെ അവളെ സഹായിച്ച എല്ലാവരെയും നന്ദി പറഞ്ഞത് അവളുടെ ഉള്ളിൽ വിഷവും മതസ്പർധയും ഇല്ലാത്തതുകൊണ്ടാണ്. 
ഈ അച്ഛന്റെ മകൾക്ക് എല്ലാ പിന്തുണയും. അവൾ ഒറ്റയ്ക്കല്ല ടൂറിന് പോയത് . അവളുടെ അച്ഛനെയും
കൂട്ടിയാണ് .
ആരതി ഇങ്ങനെയാണ് എന്നോട് പറഞ്ഞത് .എന്റെ തൊട്ടടുത്തുവെച്ചാണ് അച്ഛനെ വെടിവെച്ചത്. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞ എന്റെ തലയിലേക്കും അവർ തോക്കു ചൂണ്ടി. മക്കളുടെ കരച്ചിലാകാം അവരെ പിന്തിരിപ്പിച്ചത് . അവൾക്ക് നഷ്ടപ്പെട്ടത് അവളുടെ അച്ഛനെയാണ് . നമ്മൾക്ക് ഇത് വെറും  ഒരു വാർത്ത 
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക