കാഷ്മീരില്‍ വിനോദസഞ്ചാരത്തിനുപോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡ്യാക്കാര്‍ കൂട്ടക്കൊലചെയ്യപ്പെട്ട വാര്‍ത്ത നമ്മള്‍കേട്ടു.പാകിസ്ഥാനില്‍നിന്നുള്ള തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇന്‍ഡ്യന്‍ പട്ടാളത്തെയോ കാഷ്മീര്‍ പോലീസിനെയോഅല്ല പകരം നിരപരാധികളായ സാധാരണ ടൂറിസ്റ്റുകളെയാണ് ഭീകരന്മാര്‍ ലക്ഷ്യംവച്ചതെന്നുള്ളതാണ് ഭയാനകം. ആയുധധാരികളായ പട്ടാളക്കാരെ നേരിടാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളെയാണ് കാഷ്മീര്‍ പിടിക്കാന്‍ പാകിസ്ഥാന്‍ പടച്ചുവിടുന്നതെന്നതാണ് ആക്ഷേപകരം.
അവസാന റിപ്പോര്‍ട്ടുവരുമ്പോള്‍ 28 നിരപരാധികള്‍ കൊല്ലപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്.. അവരുടെ മതം ഏതാണന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ടാണ് അരുംകൊല നടപ്പാക്കിയത്. മുസ്‌ളീം അല്ലന്ന് ഉറപ്പുവരുത്താന്‍ അവരോട് മുസ്ലീം മുദ്രാവാക്യമായ കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യനികള്‍ക്കും കലിമ എന്താണന്ന് അറിയാന്‍ വയ്യാത്തതുകൊണ്ട് അവരെല്ലാം നിഷ്ടൂരന്മാരുടെ തോക്കിന് ഇരയായി. ബംഗളില്‍നിന്നുള്ള ഒരു ക്രിസ്ത്യന്‍ പ്രൊഫസര്‍ക്ക് കലിമ എന്താണന്ന് അറിയാവുന്തുകൊണ്ട് അദ്ദേഹം രക്ഷപെട്ടു. അദ്ദേഹം അവിടെ ബംഗാളി ഭാഷാദ്ധ്യാപകന്‍ ആയിരുന്നതിനാല്‍ മുസ്‌ളീം മതത്തെപറ്റി അറിവുള്ളവനായിരുന്നു.
28 നിരപരാധികളെ കൊന്നതുകൊണ്ട് ഇവര്‍ക്ക് എന്തുപ്രതിഫലം കിട്ടി. അവരുടെ മതവിശ്വാസപ്രകാരം ഒരു കാഫിറിനെ കൊന്നാല്‍ മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ 72 ഹൂറികളെ കിട്ടുമെന്ന വിശ്വാസമായിരിക്കാം ഇത്തരം ഹീനകൃത്യങ്ങള്‍ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അവിടെ മദ്യപ്പുഴ ഒഴുകുന്നുണ്ടത്രെ. ഒരു അരുവിയില്‍ വിസ്‌കി, മറ്റൊന്നില്‍ ബ്രാണ്ടി വേറൊന്നില്‍ വോഡ്ക. ഇനി നാടന്‍ ചാരായം വേണോ? റോഡ്‌സൈഡിലുള്ള പൈപ്പില്‍നിന്ന് യധേഷ്ടംകുടിക്കാം.
എന്തെല്ലാം വിഠിത്തരങ്ങളാണ് വിശാവസികളെ പറ്റിക്കാന്‍ ഇക്കാമാര് പടച്ചുവിടുന്നത്.
ആറാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരുപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അബദ്ധങ്ങള്‍ വിശ്വസിച്ച് നിരപരാധികളെ കൊല്ലാനിറങ്ങുന്ന വിഢികൂശ്മാണ്ടങ്ങള്‍ അധികംതാമസിയാതെ ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ഹൂറികളുടെ അടുത്തേക്ക് എത്തുമെന്നുള്ളതില്‍ സംശയമില്ല.
ആറോ ഏഴോ നീചന്മാര്‍ നിരപരാധികളായ ടൂറിസ്റ്റുകളോട് ചെയ്ത ഹീനകൃത്യത്തിന് ഇന്‍ഡ്യ എങ്ങനെ മറുപടിനല്‍കുമോന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്‍ഡ്യക്ക് പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്. ലോകരാജ്യങ്ങളെല്ലാം ഇന്‍ഡ്യയുടെ പക്ഷത്താണ്. പക്ഷേ, പാകിസ്ഥാനുമായി ഒരു തുറന്നയുദ്ധം ഇന്‍ഡ്യ ചെയ്യുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പുരോഗതിയിലേക്ക് അതിവേഗം ഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന് അത് ദോഷകരായി ഭവിക്കുമെന്ന് മനസിലാക്കാനുള്ള വിവേകം മോദി സര്‍ക്കാരിനുണ്ട്. ഇസ്‌ളാമികരാജ്യങ്ങളുടെ ദയാദാക്ഷിണ്യംകൊണ്ട് ജീവിക്കുന്ന ജനതക്ക് ദാരിദ്രത്തിന്റെ പടുകഴിയില്‍ കിടക്കുന്ന രാജ്യത്തിന് നഷ്ടപ്പെടാനൊന്നുമില്ല.
ബാലാക്കോട്ടില്‍ നടത്തിയതുപോലുള്ള ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് അഭികാമ്യമാണ്. പാകിസ്ഥാന്റെ അടിത്തര തകര്‍ക്കുന്ന വിഘടന ശക്തികളായ ബലൂചിസ്താന്‍, പാക്തൂണ്‍ പോരാളികളെ ആയുധവും പണവുംകൊടുത്ത് പ്രത്സാഹിപ്പിച്ച് പ്രതികാരം ചെയ്യാം.
അടുത്തകാലത്തായി ചില അജ്ഞാതന്മാര്‍ പാക് ഭീകരത്തലവന്മാരെ തോക്കിന് ഇരയാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്‍ഡ്യന്‍ ചാരസംഘടനയായ റോയാണ് ഇതിന്റെ പിന്നലെന്നത് പരസ്യമായ രഹസ്യമാണ്. ഇതേരീതിയില്‍ പഹല്‍ഗാം ക്രൂരതയുടെ ആസൂത്രകരെയും ഉന്മൂലനം ചെയ്യേണ്ടതാണ്.
മുംബെ ഭീകരാക്രമണത്തിന്റെ ആസൂത്രകന്മാരില്‍ ഒരാളായ റാണയെ ഇന്‍ഡ്യക്ക് വിട്ടുനല്‍കിയ ട്രംപിന്റെ നടപടിയും അമേരിക്കന്‍ വൈസ് പ്രസിഡണ്ട് വാന്‍സിന്റെ ഇന്‍ഡ്യാ സന്ദര്‍ശ്‌നവും പാകിസ്ഥാനെ പ്രകോപിച്ചിട്ടുണ്ട്. ഇന്‍ഡ്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്നതും അവര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. ഇന്‍ഡ്യയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചാല്‍ രാജ്യത്തിന്റെ പുരോഗതി അഞ്ചുവര്‍ഷത്തേക്കെങ്കിലും പിന്നോട്ടടിക്കാമെന്ന് അവര്‍ വിചാരിക്കുന്നുണ്ടാകും.