Image

നിയന്ത്രണം വിട്ട കാർ പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു

Published on 26 April, 2025
നിയന്ത്രണം വിട്ട കാർ  പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു

കോഴഞ്ചേരി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു. പെരുമ്പാവൂർ കീഴില്ലം സെന്റ്. തോമസ് സ്കൂൾ അധ്യാപിക റെസി ടൈറ്റസ് (52) ആണ് മരിച്ചത്.

കോതമംഗലം നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചി. കോളജ് പ്രിൻസിപ്പൽ ആറന്മുള കാലായിൽ ഡോ. തോമസ് ജോർജിന്റെ ഭാര്യായാണ്.

വെള്ളിയാഴ്ച രാവിലെ ആറിന് പുല്ലാട് മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളത്തിന് സമീപം പാട്ടക്കാലയിലാണ് അപകടം. വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കോഴിവാനിൽ ഇടിച്ച് കയറുകയായിരുന്നു.

പത്തനംതിട്ട തുണ്ട്‌ പറമ്പിൽ പ്രഫ. ടി. എസ്. ടൈറ്റസിന്റെയും ആനി ജോർജിന്റെയും മകളാണ് റെസി. മക്കൾ : കിരൺ ( പ്രൈസ് വാട്ടർ ഹൌസ് കൂപേഴ്സ് ബാംഗ്ലൂർ), അജയ് (ടി.സി.എസ്, തിരുവനന്തപുരം).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക