Image

സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പോപ്പിന്റെ ശവപ്പെട്ടി അടച്ചു മുദ്ര വച്ചു

Published on 26 April, 2025
സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പോപ്പിന്റെ ശവപ്പെട്ടി അടച്ചു മുദ്ര വച്ചു

ശനിയാഴ്ച  ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇന്ന് (വെള്ളി)   അദ്ദേഹത്തിന്റെ ശവപ്പെട്ടി  അടച്ചു മുദ്ര വയ്ക്കുന്ന ചടങ്ങ്  നടന്നു

ബുധനാഴ്ച മുതൽ    സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പൊതുദര്ശനത്തിൽ   മൂന്ന് ദിവസങ്ങളിലായി ഏകദേശം 250,000 പേർ  പാപ്പായുടെ മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

കൺഫെസിയോ അൾത്താരയുടെ മുന്നിൽ തടി കൊണ്ടുള്ള പെട്ടിയിൽ ആയിരുന്നു പപ്പയുടെ മൃതദേഹം സ്ഥാപിച്ചിരുന്നത്.  ഉയർന്ന പീഠത്തിൽ മൃതദേഹം വയ്‌ക്കേണ്ടതില്ല എന്ന മാർപാപ്പയുടെ അഭീഷ്ട പ്രകാരം  തറയിലായിരുന്നു പെട്ടി സ്ഥാപിച്ചത്.  

ഡാലസിൽ നിന്നുള്ള കർദിനാൾ-കമർലെംഗോ കെവിൻ ഫാരെലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ്, മാർപ്പാപ്പയുടെ ജീവിതത്തിലെ ഘട്ടങ്ങളും അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളും വായിച്ചു കൊണ്ടാണ്  ആരംഭിച്ചത്. 266-ാമത് മാർപ്പാപ്പയുടെ ഓർമ്മ "സഭയുടെയും എല്ലാ മനുഷ്യരാശിയുടെയും ഹൃദയത്തിൽ നിലനിൽക്കുന്നു" എന്ന് അതിൽ പ്രസ്താവിച്ചു.

1980 കളുടെ അവസാനത്തിൽ ജർമ്മനിയിൽ അദ്ദേഹം ചെലവഴിച്ചതും അർജന്റീനയിലെ അദ്ദേഹത്തിന്റെ ബഹുമുഖ പ്രവർത്തനവും അതിൽ വിവരിച്ചു. 'അദ്ദേഹം തന്റെ അതിരൂപതയിലെ ലളിതവും ജനപ്രിയനുമായ ഒരു പാസ്റ്ററായിരുന്നു. മെട്രോയിലും ബസിലും പോലും വളരെ ദൂരം സഞ്ചരിക്കുമായിരുന്ന അദ്ദേഹം ഒരു  ഫ്ലാറ്റിൽ താമസിച്ചു,  സാധാരണ വ്യക്തിയെപ്പോലെ   സ്വന്തമായി ഭക്ഷണം തയ്യാറാക്കി.'

ആർച്ച്ബിഷപ്പ് ഡീഗോ റാവെല്ലി മാർപ്പാപ്പയുടെ മുഖത്ത് ഒരു വെളുത്ത പട്ടുതുണി വിരിച്ചു, കർദ്ദിനാൾ-കാമർലെംഗോ ഫാരെൽ   വിശുദ്ധജലം തളിച്ചു. പാപ്പയായിരിക്കെ  അച്ചടിച്ച നാണയങ്ങളും മെഡലുകളും അടങ്ങിയ ഒരു ബാഗ്   ശവപ്പെട്ടിയിൽ വച്ചു.

പാപ്പായുടെ  കുരിശും കോട്ടും,  പേരും അദ്ദേഹത്തിന്റെ ജീവിതകാലവും  ശുശ്രൂഷയും എഴുതിയ ഒരു ഫലകവും അതിനുള്ളിൽ വച്ചു.  സങ്കീർത്തനങ്ങൾ ആലപിക്കവേ  ശവപ്പെട്ടി  അടച്ചു മുദ്രവെച്ചതിനുശേഷം, കർദ്ദിനാൾ-കാമർലെംഗോയുടെയും പേപ്പൽ ഹൗസ്‌ഹോൾഡിന്റെ പ്രിഫെക്ചറിന്റെയും, ലിറ്റർജിക്കൽ സെലിബ്രേഷൻസ് ഓഫീസിന്റെയും, വത്തിക്കാൻ ചാപ്റ്ററിന്റെയും മുദ്രകൾ പതിച്ചു.  

സംസ്‌കാര കര്‍മ്മങ്ങള്‍ ഇന്ന്  രാവിലെ പ്രാദേശികസമയം 10 മണിക്ക്, (ഇന്ത്യൻ  സമയം ഉച്ചയ്ക്ക് 1.30-ന്)  സെന്റ് പീറ്റേഴ്സ്  ബസിലിക്കയിൽ ആരംഭിക്കും.  ദിവ്യബലിക്കു കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ബത്തീസ്ത റേ  മുഖ്യകാര്‍മ്മികന്‍ ആയിരിക്കും. തുടര്ന്ന്  ഭൗതികദേഹം   റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള  മേരി മേജര്‍ ബസിലിക്കയിലേക്കു കൊണ്ടുപോകും   
see also: 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക