Image

എച്-1 ബി വിസയ്ക്കു ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നുവെന്നു റിപ്പോർട്ട് (പിപിഎം)

Published on 26 April, 2025
എച്-1 ബി വിസയ്ക്കു ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നുവെന്നു റിപ്പോർട്ട് (പിപിഎം)

എച്-1 ബി വിസയ്ക്കു അപേക്ഷിക്കുന്നവരിൽ നിന്നും ഗ്രീൻ കാർഡ് തേടുന്നവരിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ട്. വിവരങ്ങളും താമസ സ്ഥലത്തെ മേൽവിലാസവും ഉൾപ്പെടെയുള്ള  വിവരങ്ങളാണ് ചോദിക്കുന്നത്.

യുഎസ് സി ഐ എസ് മുന്നറിയിപ്പൊന്നുമില്ലാതെ വിദേശ ജീവനക്കാരിൽ നിന്നു തെളിവുകൾ ചോദിക്കുന്നുവെന്നു 'ഫോബ്‌സ്' റിപ്പോർട്ടിൽ പറഞ്ഞു. പതിവില്ലാത്ത ആവശ്യങ്ങൾ വിദേശത്തു നിന്നു വരുന്നവരിൽ ആശങ്ക ഉളവാക്കുന്നു.

അവരെ കൊണ്ടുവരുന്ന കമ്പനികൾക്ക് തൊഴിൽ അധിഷ്‌ഠിത വിസകളിൽ വരുന്നവരിൽ നിന്ന് ബയോമെട്രിക്‌സ് ആവശ്യപ്പെടുന്നത് പുതിയ അനുഭവമാണ്. യുഎസ്‌ ഐ സി എസ് ഈ നയം മാറ്റത്തെ കുറിച്ചു വിശദീകരണമൊന്നും നൽകുന്നില്ല.

പല കമ്പനികൾക്കും മുൻപുണ്ടാവാത്ത ചോദ്യങ്ങളാണ് നേരിടേണ്ടി വരുന്നത്.  ജീവനക്കാരുടെ താമസ മേൽവിലാസം ചോദിക്കുന്നതാണ് അതിലൊന്ന്. ബയോമെട്രിക് ഡാറ്റ ശേഖരിക്കാനാണ് എന്നു മാത്രമാണ് വിശദീകരണം.

ഗ്രീൻ കാർഡിന് അപേക്ഷിക്കുമ്പോഴോ സ്റ്റാറ്റസ് മാറ്റുമ്പോഴോ വിരലടയാളം എടുക്കുന്നതും ഫോട്ടോ ചോദിക്കുന്നതും ഉൾപ്പെടെയുള്ള ബയോമെട്രിക് ഡാറ്റ ശേഖരണം പതിവായിരുന്നു. അഭയാർഥി അപേക്ഷയ്ക്കും. എന്നാൽ ഇമിഗ്രെഷൻ ഉൾപ്പെടാത്ത പ്രക്രിയകൾക്കു അത്തരം നടപടി ഇതാദ്യമാണ്.

USICS seeks biometric data for H-1 B visa 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക