ഫിലാഡൽഫിയ: തോമസ് വർഗീസിന്റെയും (ഷാജി) പരേതയായ സിൽജി തോമസിന്റെയും പുത്രൻ ഷെയ്ൻ തോമസ് വർഗീസ് (22) മോട്ടോർ സൈക്കിൾ അപകടത്തിൽ വ്യാഴാഴ്ച മരിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ്.
എപ്പോഴും പുഞ്ചിരിയോടെയും പോസിറ്റീവിറ്റിയോടെയും സമീപിക്കുവാൻ കഴിയുന്ന ഒരാളായിട്ടാണ് സുഹൃത്തുക്കളും അയൽക്കാരും ഷെയ്‌നെ ഓർമ്മിക്കുന്നത്. മോട്ടോർ സൈക്കിളുകളോടുള്ള സ്നേഹം ഷെയ്‌നിന്റെ വെറുമൊരു ഹോബി മാത്രമായിരുന്നില്ല, മറിച്ച് വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. സാഹസിക സ്വഭാവത്തെയും ജീവിതത്തോടുള്ള അഭിനിവേശത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അത്.