Image

ട്രംപിന്റെ രണ്ടാം ഭരണം ഭീതി ഉണർത്തുന്നതും അരാജകത്വം നിറഞ്ഞതുമെന്നു സർവേയിൽ ഭൂരിപക്ഷം (പിപിഎം)

Published on 26 April, 2025
ട്രംപിന്റെ രണ്ടാം ഭരണം ഭീതി ഉണർത്തുന്നതും അരാജകത്വം നിറഞ്ഞതുമെന്നു സർവേയിൽ ഭൂരിപക്ഷം (പിപിഎം)

സംഭ്രമജനകം, അരാജകത്വം നിറഞ്ഞത്: പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ രണ്ടാം ഭരണത്തെ ഭൂരിപക്ഷം വോട്ടർമാർ വിശേഷിപ്പിക്കുന്നത് അങ്ങിനെയെന്നു വെള്ളിയാഴ്ച്ച പുറത്തു വന്ന ന്യൂ യോർക്ക് ടൈംസ്/ സിയെന കോളജ് സർവേയിൽ കാണുന്നു.

റജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 66% ട്രംപിന്റെ രണ്ടാം ഭരണത്തെ അരാജകത്വം നിറഞ്ഞതെന്നു വിശേഷിപ്പിക്കുമ്പോൾ സംഭ്രമജനകമെന്നു പറയുന്നവർ 59% ഉണ്ട്.

അരാജകത്വം കാണുന്നവരിൽ റിപ്പബ്ലിക്കൻ വോട്ടർമാരുടെ 47% ഉണ്ടെന്നത് ശ്രദ്ധേയമാണ്. സ്വതന്ത്രർ ആവട്ടെ, 75% പേരും അതേ അഭിപ്രായക്കാരാണ്.

ട്രംപിന്റെ ഭരണത്തെ മികച്ചതായി കാണുന്നവർ വെറും 42% മാത്രം. 54% പേർ അംഗീകരിക്കാൻ തയ്യാറില്ല.

സർവേയിൽ പരിശോധിച്ച ഏതാണ്ട് എല്ലാ വിഷയങ്ങളിലും ട്രംപിന്റെ അപ്പ്രൂവൽ നിരാശാജനകമാണ് -- കുടിയേറ്റം ഒഴികെ. ആ വിഷയത്തിൽ 51% ട്രംപിന്റെ കൂടെയുണ്ട്. 47% അദ്ദേഹത്തിന്റെ കുടിയേറ്റ നയത്തെ എതിർക്കുന്നു.

റഷ്യ-യുക്രൈൻ യുദ്ധം കൈകാര്യം ചെയ്ത രീതി, മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയുടെ നാടുകടത്തൽ എന്നീ വിഷയങ്ങളിൽ ആണ് അദ്ദേഹത്തെ ഏറ്റവുമധികം പേർ തള്ളിപ്പറയുന്നത് -- പിന്തുണ യഥാക്രമം 35%, 31% എന്നിങ്ങനെ മാത്രം. രണ്ടു വിഷയത്തിലും മൊത്തത്തിലുള്ള അപ്പ്രൂവൽ മൈനസ് 21% ആണ്.

ട്രംപ് ഫെഡറൽ ഭരണം കൊണ്ടുപോകുന്ന രീതിയെ 44% പേരാണ് പിന്തുണച്ചത്. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്ത രീതിയെ 43%, വ്യാപാരം 42%, വിദേശ സംഘർഷങ്ങൾ 40% എന്നിങ്ങനെയാണ് മതിപ്പ്. ഒരു വിഷയത്തിലും 50% പിന്തുണ പോലുമില്ല.

രാജ്യവ്യാപകമായി 913 വോട്ടർമാരെയാണ് ഏപ്രിൽ 21-23 ൽ സർവേ നടത്തിയത്. പിഴവ് മാർജിൻ 3.8%.

Majority sees Trump chaotic, scary 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക