Image

വ്യാപാരയുദ്ധം മൂലം ചൈന ഉപേക്ഷിച്ച ബോയിങ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യയുടെ ശ്രമം (പിപിഎം)

Published on 26 April, 2025
വ്യാപാരയുദ്ധം മൂലം ചൈന ഉപേക്ഷിച്ച ബോയിങ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യയുടെ ശ്രമം (പിപിഎം)

യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകിയതോടെ ചൈന ഉപേക്ഷിച്ച 10 ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ നീക്കം നടത്തുന്നു.

ചൈനയിലെ പല കമ്പനികളും താരിഫ് യുദ്ധം മൂലം വിമാനങ്ങൾ എടുക്കില്ലെന്നു അറിയിച്ചതായി ബോയിങ് സി ഇ ഓ: കെല്ലി ഓർട്ട്ബെർഗ് പറഞ്ഞു. അതു കൊണ്ട് അവ മറ്റു ആവശ്യക്കാർക്കു നൽകും.

എയർ ഇന്ത്യ എക്സ്‌പ്രസിനു വേണ്ടിയാണു ഇന്ത്യൻ കമ്പനി വിമാനങ്ങൾ അന്വേഷിക്കുന്നത്. മറ്റൊരു കമ്പനിക്കു വേണ്ടി നിർമിച്ച വിമാനങ്ങൾ എയർ ഇന്ത്യ മുൻപും വാങ്ങിയിട്ടുണ്ട്. വിലപേശൽ ഉണ്ടാവാം.  

പുതിയ വിമാനങ്ങൾ ലഭിക്കാത്തതു കൊണ്ട് എയർ ഇന്ത്യയുടെ വികസനം മന്ദീഭവിച്ചിരുന്നു. ബോയിങ്ങിന്റെയും എയർ ബസിന്റെയും വിമാനങ്ങൾ എത്താനുള്ള കാലതാമസം എയർ ഇന്ത്യയെ ബാധിച്ചെന്നു സി ഇ ഓ: ക്യാമ്പ്ബെൽ വിൽ‌സൺ പറഞ്ഞിരുന്നു.

Air India eyeing Boeing jets China declined

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക