Image

യുഎസിൽ മൃതദേഹ സംസ്കാര സൗകര്യങ്ങൾ ഹിന്ദു രീതികൾക്ക് അനുയോജ്യമാക്കണമെന്നു ആവശ്യം (പിപിഎം)

Published on 26 April, 2025
യുഎസിൽ മൃതദേഹ സംസ്കാര സൗകര്യങ്ങൾ ഹിന്ദു രീതികൾക്ക് അനുയോജ്യമാക്കണമെന്നു ആവശ്യം (പിപിഎം)

യുഎസിൽ വർധിച്ചുവരുന്ന ഹിന്ദു ജനസംഖ്യ പരിഗണിച്ചു രാജ്യത്തെ മൃതദേഹ സംസ്കാര സൗകര്യങ്ങൾ ഹിന്ദു രീതികൾക്ക് അനുയോജ്യമായി പരിഷ്കരിക്കണമെന്നു സമുദായം ആവശ്യപ്പെട്ടു. മതപരമായ പാരമ്പര്യത്തിനു ആദരം ലഭിക്കണം, ആത്മാവിന്റെ മോക്ഷത്തിനും മുക്തിക്കും വേണ്ട അന്തരീക്ഷം ഉണ്ടാവണം.

ചടങ്ങുകൾ അതിനനുസരിച്ചു പരിഷ്കരിക്കാൻ സംസ്കാരം നടത്തുന്ന കമ്പനികൾ തയാറാവണമെന്നു യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജൻ സെഡ് നെവാഡയിൽ ആവശ്യപ്പെട്ടു. മൃതദേഹം കുളിപ്പിക്കാനും ശവപ്പെട്ടികൾ കൈകാര്യം ചെയ്യാനും ചാരം ഇന്ത്യയിലേക്ക് അയക്കാനും സൗകര്യം ഉണ്ടാവണം.

സംസ്കാരം വിദേശത്തുള്ളവർക്കു കാണാൻ കഴിയുന്ന വിധം ലൈവായി സ്ട്രീം ചെയ്യാൻ കഴിയണം. ആവശ്യമെങ്കിൽ ജീവനക്കാരെ അതിനു പരിശീലിപ്പിക്കണം.

സംസ്കാരം നടത്തുന്നിടത്തു ഓം അടയാളങ്ങളും ത്രിശൂലവും താമരയുടെ ചിത്രവും ഉണ്ടായിരിക്കണം. മൃതദേഹത്തിന്റെ തലയ്ക്കൽ വിളക്കു വയ്ക്കണം.

ചാരം ഒഴുക്കാൻ നദികളിൽ നഗര-കൗണ്ടി ഭരണകൂടങ്ങൾ സൗകര്യം ചെയ്യണമെന്ന് രാജൻ സെഡ് ആവശ്യപ്പെട്ടു. മൃതദേഹം ദഹിപ്പിക്കാൻ ചിതയൊരുക്കാനുള്ള സൗകര്യം വേണം.

Hindus seek facilities for cremation 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക