നൂറ്റി ഇരുപത്തിനാല് വർഷമെടുക്കുന്ന ഒരു യാത്രക്ക് പോയാലോ?
അയ്യോ അത്രയും വർഷം ജീവിച്ചിരിക്കുമോ എന്നാണെങ്കിൽ, പത്തിരുപതു വർഷങ്ങൾക്ക് ശേഷം മനുഷ്യായുസ്സ് , അതിൽ കൂടുതൽ ആകുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് . അതുമാത്രമല്ല, പ്രകാശം ഒരുവർഷം സഞ്ചരിക്കുന്ന അത്രയും വേഗത്തിൽ പോയാലാണ് 124 വർഷം എടുത്ത് ലക്ഷ്യത്തിൽ എത്താൻ സാധിക്കുക . . ശാസ്ത്ര പുരോഗതിയിലൂടെ നമ്മൾ അത്രയും വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം കണ്ടെത്തുമെന്നും കരുതുക.
ഈ യാത്ര ശൂന്യാകാശത്തുകൂടെയാകുമ്പോൾ ഭൂമിയിലെ അയുർദൈർഘ്യമാവില്ല മനുഷ്യർക്ക് , സൗര്യയൂഥത്തിനപ്പുറത്തേക്കു പോകുമ്പോൾ ഉണ്ടാവുക. അത് സാധിക്കുമോ?
1977 ൽ നാസ വിക്ഷേപിച്ച വോയേജർ ഇപ്പോൾ സൗരയൂഥ അതിർത്തിക്കപ്പുറം കടന്നുകഴിഞ്ഞു.
സൂര്യനും, ചുറ്റും വലംവക്കുന്ന ഒമ്പതു ഗ്രഹങ്ങളും ചേർന്നതാണല്ലോ സൗരയൂഥം. പ്ലൂട്ടോയെ തരം താഴ്ത്തി ഗ്രഹമല്ല എന്നും, ഒമ്പതാമത്തെ ഒരുഗ്രഹം സൗരയൂഥത്തിൽ ഉണ്ട് പക്ഷെ ഇനിയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നുമുള്ള വാദ ഗതികൾ നടക്കുന്നുണ്ട്, അതങ്ങനെ നടക്കട്ടെ.
നമ്മുടെ വിഷയം അതല്ല, ഈ മധുസൂദനൻ ഉണ്ടല്ലോ, കുറച്ചുകൂടി വ്യക്തമാക്കിയാൽ ഡോക്ട്ടർ നിക്കി മധുസൂദനൻ, ആളൊരു വലിയ പുള്ളിയാ. 1209 ൽ ലണ്ടനിൽ സ്ഥാപിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സറാണത്രേ. വാരണാസിയിലെ IIT യിൽ നിന്നും BTECH എടുത്തതിനുശേഷം അമേരിക്കയിൽ നിന്നും PHD എടുത്ത ശാസ്ത്രജ്ഞൻ. ഇപ്പോൾ ശാസ്ത്ര ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുവാ!
അങ്ങകലെ, 124 പ്രകാശവർഷം ദൂരെയുള്ള K2-18B എന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുവാ, ഈ ഡോക്ട്ടർ. കെപ്ലർ ബഹിരാകാശസൂക്ഷ്മ ദർശിനി, അതിൻ്റെ രണ്ടാമത്തെ മിഷൻറെ ഭാഗമായി കണ്ടുപിടിച്ച പതിനാറാമത്തെ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹമാണയാതുകൊണ്ടാണ് K2 -18B എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
ജീവൻ നിലനിൽക്കുന്നു എന്ന വസ്തുത എ ത്രമാത്രം വിശ്വസിക്കാം?
ഡോക്ടർ മധുസൂദനൻറെ പ്രാഗൽഭ്യം, ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന രശ്മികളെ അപഗ്രഥിച്ച് അവയുടെ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളെയും തന്മാത്രകളെയും തിരിച്ചറിയുക എന്നതാകുന്നു. സാധാരണ ടെലിസ്കോപ്പിലൂടെ നോക്കിയാൽ, ഒരു മണൽത്തരിപോലെ മാത്രം കാണപ്പെടുന്ന K2-18B എന്ന ഗ്രഹത്തിലെ അന്തരീക്ഷവാതകങ്ങളെ തരം തിരിക്കാൻ എങ്ങനെയാണ് സാധിക്കുക?
ഇവിടെയാണ് ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ പ്രസക്തി. ലഗ്രാൻജ് പോയന്റിൽ സൂര്യന് വലം വച്ചുകൊണ്ടിരിക്കുന്ന ഈ ടെലിസ്കോപ്പിന്, ദീർഘ വേവ് ലെങ്ങ്തിലുള്ള ഇൻഫ്രാറെഡ് കിരണങ്ങളെ അപഗ്രഥിക്കുവാൻ സാധിക്കുന്നു. K2-18B അതിൻ്റെ നക്ഷത്രത്തിനു മുന്നിലൂടെ കടന്നുപോകുമ്പോൾ, ഗ്രഹത്തിൻ്റെ അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന ഇൻഫ്രാറെഡ് രശ്മികളെ അപഗ്രഥനം ചെയ്തപ്പോളാണ് ഡൈമീതൈൽ സൽഫൈഡ് എന്ന വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
.ഭൂമിയിൽ, കടൽ പായലുകളായ ഫൈയിറ്റോ പ്ലാങ്ക്ടനുകളാണ് ഡൈമീതൈൽ സൽഫൈഡ് നിർമ്മിക്കുന്നത്. പുക കണ്ടാൽ തീ ഉണ്ടാകുമെന്ന് ഉറപ്പിക്കാമെന്നപോലെ, ഈ രാസസംയുകതത്തിന്റെ സാന്നിദ്ധ്യം K2-18B യിൽ ജീവൻ നിലനിൽക്കുന്നു എന്നതിന്റെ തെളിവായി ശാസ്ത്ര ലോകം കരുതുന്നു. ജീവൻ നിലനിൽക്കാൻ സാദ്ധ്യതയുള്ള "ഹാബിറ്റബിൾ സോണിലാണ്" ഗ്രഹം അതിന്റെ നക്ഷത്രമായ K2-18 ന് ചുറ്റും വലംവക്കുന്നത്. സൂര്യനിൽ നിന്നും ഭൂമിക്ക് ലഭിക്കുന്ന അത്രയും പ്രകാശമാണ് K2-18B ക്കും അതിന്റെ നക്ഷത്രത്തിൽ നിന്നും ലഭിക്കുന്നത്. വലിയ സമുദ്രവും, ഹൈഡ്രജൻ അധികമുള്ള അന്തരീക്ഷവും ഉള്ളതുകൊണ്ട് ഈ ഗ്രഹത്തിനെ ഹൈഷിൻ (ഹൈഡ്രജൻ+ ഓഷൻ )ഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിയേക്കാൾ 2.61 മടങ്ങ് വലിപ്പവും, 8.63 മടങ്ങ് ഭാരവുമുള്ള ഈ ഗ്രഹത്തിന് അതിൻ്റെ നക്ഷത്രത്തിനു ചുറ്റും വലം വക്കാൻ 32. 94 ദിവസം മതിയാവും.
ഡോക്ടർ നിക്കി മധുസൂദനൻ, വിവിധ ഗ്രഹങ്ങളിൽ കാര്ബണിൻറെയും, ടൈറ്റാനിയം ഓക്സൈഡിന്റെയും, ജലത്തിന്റെയും സാന്നിദ്ധ്യം
ഇതിനോടകം കണ്ടുപിടിച്ചിട്ടുണ്ട്. കെപ്ലർ, ഹബ്ബിൾ, ജെയിംസ് വെബ് എന്നീ ടെലിസ്കോപ്പുകളിൽ നിന്നും അനേക വർഷങ്ങളിലൂടെ ലഭിച്ചിട്ടുള്ള, വിവിധ തരത്തിലുള്ള പ്രകാശ രശ്മികളെ അപഗ്രഥിച്ചാണ് ജീവൻറെ സാന്നിദ്ധ്യം K2-18B യിൽ ഏറെക്കുറെ ഉറപ്പിച്ചിട്ടുള്ളത്.
ഇനി, നമ്മൾക്ക് അവിടെ പെട്ടെന്നൊന്നും എത്താൻ കഴിയുന്നില്ല എങ്കിലും, ഇവിടെ ഇരുന്നുകൊണ്ട് ONV സാർ സ്വപ്നം കണ്ടതുപോലെ നമ്മൾക്കും സ്വപ്നം കാണാമല്ലോ----
“കെപ്ലർയുധത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഗോളം
അതിൽ സൗവർണ പരാഗമാണോമനേ നീ അതിൻ സൗരഭമാണെന്റെ സ്വപനം സ്വപ്നം സ്വപ്നം---
നിന്നെ ഞാനെന്തു വിളിക്കും-------“