Image

നായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷം പ്രൗഢഗംഭീരമായി

സതീശന്‍ നായര്‍ Published on 26 April, 2025
നായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഡസ്പ്ലയിന്‍സിലുള്ള കെ.സി.എസ്. സെന്ററില്‍ വച്ചു നടന്നു. കൃത്യം അ്ഞ്ചു മണിക്കു തന്നെ വിഷു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശ്രേയാ കൃഷ്ണന്റെ ഈശ്വരപ്രാര്‍ത്ഥയോടു കൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുകയും ഈ പുതുവര്‍ഷം ഏവര്‍ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


മുതിര്‍ന്ന മെമ്പറായ എം.ആര്‍.സി.പിള്ളയും മറ്റു ബോര്‍ഡംഗങ്ങളും കൂടി ഭദ്രദീപം കൊളുത്തി. കൂടാതെ ഈയവസരത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്ന എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ ഒരു മിനിറ്റ് മൗനം ആചരിച്ച് ഏവരും പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുകയും ചെയ്തു.


ശ്രീ.എം.ആര്‍.സി.പിള്ള ഏവര്‍ക്കും വിഷു കൈനീട്ടം നല്‍കി. അസ്സോസിയേഷന്‍ മെമ്പറും പ്ലയിന്‍ ഫീല്‍ഡ് സിറ്റിയിലെ ട്രസ്റ്റിയുമായി തെരഞ്ഞെടുക്കപ്പെട്ട ശിവന്‍ മുഹമ്മയെ ചടങ്ങില്‍ ആദരിക്കുകയും അദ്ദേഹത്തിന്റെ ഈ പുതിയ സ്ഥാനലബ്ധിയിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. കൂടാതെ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു. ലീലാ പിള്ളയുടെ നേതൃത്വത്തില്‍ വിഷുക്കണി ഒരുക്കങ്ങള്‍ നടത്തി. ദീപു നായര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചുകലാകാരന്‍മാരുടേയും കലാകാരികളുടെയും വൈവിധ്യമായിരുന്ന പരിപാടികള്‍ ചടങ്ങിനു വളരെ ആസ്വാദകരമായി. സൗപര്‍ണ്ണിക കലാക്ഷേത്ര, ജയ്‌ലിന്‍& ജയ്മി കരുണ എന്നിവരുടെ സംഘനൃത്തങ്ങള്‍, സിദ്ധു വിനോദിന്റെ ഓടക്കുഴല്‍ ഗാനം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സദ്യയുടെ  മേല്‍നോട്ടം ജിതേന്ദ്ര കൈമളും രവി മുണ്ടയ്ക്കലും കൂടി നിര്‍വ്വഹിച്ചു.


മറ്റു വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, രവി നായര്‍, വിജി നായര്‍, ചന്ദ്രന്‍ പിള്ള, ഗോപാല്‍ തുപ്പലിക്കാട്ട്, രാജഗോപാലാന്‍ നായര്‍, ശോഭാ നായര്‍, വിജയ കൈമള്‍, വിജയ പിള്ള, മിനി നായര്‍, ഉമാ മഹേഷ്, കലാ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

നായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷം പ്രൗഢഗംഭീരമായിനായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷം പ്രൗഢഗംഭീരമായിനായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷം പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക