പ്രത്യാശയുടെ തീര്‍ത്ഥാടകനേ,
പ്രാര്‍ത്ഥനയോടെ വിട ചൊല്ലാം,
ആലയിലേയ്ക്കു മടങ്ങിവരാത്ത-
നല്ലിടയാ, വിട ചൊല്ലിടാം;
ആര്‍ദ്രതയോടെ പരിപാലിച്ച,
അങ്ങേ,യ്ക്കാടുകള്‍ വിട ചൊല്ലാം;
പൗരോഹിത്യം പാവനമാക്കിയ,
പുണ്യാത്മാവിന് വിട ചൊല്ലാം;
പത്രോസില്‍ പാറയില്‍ സ്ഥാപിച്ച,
പള്ളിയില്‍ പദമുദ്രകളെത്ര?
ഫ്രാന്‍സിസ് പാപ്പാ മകുടം ചൂടി,
പാരിന് പ്രിയപ്പെട്ടവനായ്;
ജീവിതമേകിയ താലന്തുകളാല്‍,
തിലകം ചാര്‍ത്തി സമാരാധ്യന്‍;
സാന്ത്വനമേകി സഹയാത്രികരില്‍,
സ്‌നേഹമുണര്‍ത്തിയ യജമാനന്‍;
അധികാരത്തിന്‍ സോപാനത്തില്‍-
ആരാധനയുടെയാള്‍രൂപം;
സന്യാസത്തിന്‍ പാതയിലൂടെ,
ജന്മം സഫലം, ധന്യം, ഹാ!
മൃത്യവിന്‍ നിന്നുമ, മര്‍ത്യതയില്‍,
നിത്യം ശാന്തി ഭവിക്കട്ടെ.
സ്വര്‍ഗ്ഗീസൗഭഗം സമ്മാനമായി,
വിശുദ്ധമുടി ചൂടിക്കട്ടെ.
പ്രാര്‍ത്ഥന തന്‍ പൂച്ചെണ്ടുകളാല്‍,
ഹൃദയത്തിന്‍ യാത്രാമൊഴികള്‍....