Image

വിദ്യാർത്ഥി വിസ റദ്ദാക്കൽ: പുനഃസ്ഥാപിക്കാൻ തീരുമാനിച്ച് നീതിന്യായ വകുപ്പ്

രഞ്ജിനി രാമചന്ദ്രൻ Published on 26 April, 2025
വിദ്യാർത്ഥി വിസ റദ്ദാക്കൽ: പുനഃസ്ഥാപിക്കാൻ തീരുമാനിച്ച് നീതിന്യായ വകുപ്പ്

ട്രംപ് ഭരണകൂടം ഏകപക്ഷീയമായി റദ്ദാക്കിയ 1,500-ലധികം വിദ്യാർത്ഥി വിസകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. വ്യക്തമായ കാരണമില്ലാതെയാണ് പല വിസകളും റദ്ദാക്കിയത്. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. വിദ്യാർത്ഥികളുടെ വിസ പുനഃപരിശോധിക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരുമെന്നും അതുവരെ വിസകൾ റദ്ദാക്കില്ലെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.

ഈ തീരുമാനം വരുന്നത്, വിസ റദ്ദാക്കിയതിനെതിരെ വിദ്യാർത്ഥികൾ നൽകിയ നിയമപോരാട്ടങ്ങൾക്കിടെയാണ്. ചില വിദ്യാർത്ഥികൾക്ക് നാടുകടത്തൽ ഭീഷണി നേരിടേണ്ടി വരികയും, മറ്റു ചിലർ യു.എസ്. വിട്ടുപോവുകയും ചെയ്തിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ഈ നടപടി കൂടുതലായി ബാധിച്ചത്.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെ നാടുകടത്താനുള്ള മുൻ നീക്കങ്ങൾക്ക് പിന്നാലെയാണ് ഈ വിസ റദ്ദാക്കൽ നടന്നത്. ഈ വിഷയത്തിൽ ഒരു കൂട്ടായ നിയമപോരാട്ടവും നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഈ തീരുമാനം, ട്രംപ് ഭരണകൂടം പിൻവലിച്ചത് വലിയ മാറ്റമായി  തന്നെ കണക്കാക്കാവുന്നതാണ് .

 

 

 

 

English summary:

Student Visa Cancellation: Justice Department Decides to Reinstate
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക